Friday, December 27, 2024

Top 5 This Week

Related Posts

ബസ് കാത്ത് നില്ക്കവെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മൂവാറ്റുപുഴ : ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ നില്ക്കവെ നിയന്ത്രണം വിട്ട കാർ് ഇടിച്ച് കയറി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വാഴക്കുളം പാലപ്പിള്ളി തെക്കേലിൽ ബിജുവിന്റെ ഭാര്യ സുമ (50) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 ഓടെ വാഴക്കുളം ആറാം മൈലിലാണ് അപകടം സംഭവിച്ചത്. മൂവാറ്റുപുഴയിലെ ട്രാവൽ ഏജൻസിയിൽ ജീവനക്കാരിയായിരുന്ന സുമ ജോലിക്ക് പോകുവാൻ ബസ് കാത്തുനിൽക്കുന്നതിനിടെ
യായിരുന്നു അപകടം.

ഇന്ന് ഉച്ചയോടെയാണ് മരണം. സംസ്‌കാരം ബുധനാഴ്ച 12 ന് വീട്ടുവളപ്പിൽ. മകൻ പാർത്ഥസാരഥി ( പത്താംക്ലാസ്സ് വിദ്യാർത്ഥി)

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles