Monday, January 27, 2025

Top 5 This Week

Related Posts

ഫേസ് മാസ്‌ക്കിന് പേറ്റന്റ് നേടി മൂവാറ്റുപുഴ നിർമല കോളേജ്

മൂവാറ്റുപുഴ : മൂവാറ്റുപുഴ നിർമല കോളേജിലെ ഫിസിക്‌സ് വിഭാഗത്തിന് നാനോ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ഫേസ് മാസ്‌ക്കിന് പേറ്റന്റ് ലഭിച്ചു. കോളേജിലെ ഫിസിക്‌സ് വിഭാഗം അധ്യാപകനായ ഡോ. തോമസ് വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് മൂന്നു പാളികൾ ഉൾക്കൊളളുന്ന 99.9 ശതമാനം ശേഷിയുള്ള മാസ്‌ക്ക് വികസിപ്പിച്ചത്.

നടുക്കുള്ള പാളിയിൽ ബാക്ടീരിയകളെയും മറ്റ് വയറസുകളെയും അരിച്ച് നശിപ്പിക്കുന്നതിന് ശേഷിയുള്ള നാനോ പദാർത്ഥങ്ങളുടെ ആവരണണം ഈ ഫേസ് മാസ്‌ക്കിന്റെ പ്രതേ്യകതയാണെന്ന് ഡോ. തോമസ് വർഗീസ് എൻലൈറ്റ് ന്യൂസിനോട് പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് സർജിക്കൽ മാസ്‌ക്കായി ഉപയോഗിക്കാൻ കൂടുതൽ അനുയോജ്യമാണ് പുതിയ നാനോ മാസ്‌ക്ക്. എൻ95 മാസ്‌ക്കിന്റെ നാലിലൊന്ന ഭാരക്കുറവാണ് ഇതിന്റെ മറ്റൊരു സവിശേഷത. നിർമലയിലെ നാനോ ഗവേഷണ കേന്ദ്രത്തിൽ തയ്യാറാക്കിയ 110 ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര Scopus Indexed ജേർണ്ണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ മാസ്‌കിനാണ് മാർച്ച് 2022-ന് പേറ്റന്റ് ലഭിച്ചത്. വിവിധയിനം മാസ്‌ക്കുകൾ വിപണിയിൽ സുലഭമാണെങ്കിലും പേറ്റന്റ് ലഭിച്ച നാനോ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച മാസ്‌ക്ക് കോവിഡ് പ്രതിരോധത്തിനും ആരോഗ്യമേഖലയ്ക്കും വലിയ മുതൽകൂട്ടായിരിക്കും എന്ന് പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് പറഞ്ഞു.

കേരള, അണ്ണാ, കോലാപൂർ, സർവ്വകലാശാലകൾ ഉൾപ്പെടെ 20 സർവ്വകലാശാലകളുടെ പാഠ്യപദ്ധതിയിൽ ഡോ. തോമസ് വർഗ്ഗീസ്-ന്റെ പുസ്തകങ്ങൾ നാനോ പഠനത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. തോമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ ഡോ. പ്രിയങ്ക കെ. പി., ഡോ. ഹിത എച്ച്., അഞ്ജലി ജോസ്, മാത്യു ജോൺ, ഡോ. ടി.എച്ച്. സുകൃത എന്നിവരടങ്ങിയ ഗവേഷകരാണ് പേറ്റന്റ് നേടിയത്. യോഗ്യതയുള്ള കമ്പനികൾക്ക് മാസ്‌ക്ക് നിർമ്മാണത്തിന് സാങ്കേതികവിദ്യ കൈമാറുമെന്ന് ഗവേഷകർ അറിയിച്ചു. കോളേജിന് ആദ്യ പേറ്റന്റ് നേടിത്തന്ന പ്രധാന ഗവേഷകൻ ഡോ. തോമസ് വർഗ്ഗീസിനെ അനുമോദന യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. വി. തോമസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫസർ സജി ജോസഫ്, ബർസാർ ഫാദർ ഫ്രാൻസിസ് കണ്ണാടൻ, വകുപ്പ് മേധാവി ഡോ. ജോർജ്ജ് ജെയിംസ് ടി., ഡോ. രാജേഷ്‌കുമാർ, ഡോ നിബു തോംസൺ എന്നിവർ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles