Saturday, December 28, 2024

Top 5 This Week

Related Posts

ഫാര്‍മസിസ്റ്റ്, ഇ.സി.ജി ടെക്നീഷ്യന്‍- വാക്ക് ഇന്‍ ഇന്റര്‍വ്യൂ

നെടുംകണ്ടം താലൂക്കാശുപത്രിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എച്ച്.എം.സി മുഖേന ഫാര്‍മസിസ്റ്റ്, ഇ.സി.ജി ടെക്നീഷ്യന്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് ജനുവരി 24, രാവിലെ 11 മുതല്‍ നെടുംകണ്ടം താലൂക്കാശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത പ്രായം, ശമ്പളം എന്നീ ക്രമത്തില്‍

  1. ഫാര്‍മസിസ്റ്റ്, പ്രീഡിഗ്രി/ പ്ലസ്ടു/ വിഎച്ച്എസ്ഇ, ഡിപ്ളോമ ഇന്‍ ഫാര്‍മസി (ഡി.ഫാം)/ തത്തുല്യ യോഗ്യത, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍, 18-40, പ്രവര്‍ത്തിപരിചയം അഭികാമ്യം. 14,000 രൂപ.
  2. ഇ.സി.ജി ടെക്നീഷ്യന്‍, എസ്എസ്എല്‍സി വിജയം/ തത്തുല്യം, ഇസിജിയിലും ഓഡിയോമെട്രിക് ടെക്നോളജിയിലും വിഎച്എസ്ഇ സര്‍ട്ടിഫിക്കറ്റ്, 18 – 40. 13,000 രൂപ.

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും, ബയോഡേറ്റായും, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ത്ഥി നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരാകണം. ഇന്റര്‍വ്യൂ നടത്തിയതിന് ശേഷം അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നതും യോഗ്യരായവരെ ഒഴിവ് ഉണ്ടാകുന്നതിനനുസരിച്ച് നിയമിക്കുന്നതുമായിരിക്കും. രാത്രി /ക്യാഷ്വാല്‍റ്റി ഡ്യട്ടി ചെയ്യാന്‍ സന്നദ്ധത ഉള്ളവരായിരിക്കണം അപേക്ഷകര്‍.
നിയമനം, വേതനം, പിരിച്ചു വിടല്‍ എന്നിവ ആശുപത്രി സൂപ്രണ്ടിന്റേയും എച്ച്.എം.സി യുടേയും നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. നിയമന കാലാവധി നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ അല്ലെങ്കില്‍ പുതിയ ഉത്തരവ് വരുന്നത് വരേയോ ആയിരിക്കും. കാലാവധി കഴിഞ്ഞാല്‍ ജോലിയില്‍ നിന്നും പിരിച്ച് വിടുന്നതായിരിക്കും. ഫോണ്‍: 04868 232650

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles