Monday, January 27, 2025

Top 5 This Week

Related Posts

ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗ്ഗീയവാദിയെന്നു കെ.ടി. ജലീൽ

ഫിഷറാസ് മന്ത്രി കെ.വി.അബ്ദുറഹ്‌മാനെതിരെ വർഗീയ പരാമർശം നടത്തിയ ഫാദർ തിയോഡിഷ്യസ് ഡിക്രൂസിനെതിരെ മുൻമന്ത്രി കെ.ടി. ജലീൽ. ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുക്കണമെന്നും ളോഹ ധരിച്ചവർ പറയുന്ന തനി വർഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുതെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച ”അഴകൊഴമ്പൻ’ നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാർക്ക് വളമായതായാണ് മനസ്സിലാക്കേണ്ടതെന്നും ജലീൽ പറയുന്നു.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗ്ഗീയവാദി.

ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുക്കണം. ളോഹ ധരിച്ചവർ പറയുന്ന തനി വർഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്.
ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച ”അഴകൊഴമ്പൻ’ നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാർക്ക് വളമായതായാണ് മനസ്സിലാക്കേണ്ടത്.
കേരളത്തിന്റെ ചരിത്രത്തിൽ ഒരു മത പുരോഹിതനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പറയാൻ ധൈര്യപ്പെടാത്ത പരാമർശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. വായിൽ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസൻസായി തിരുവസ്ത്രത്തെ ആരും കാണരുത്.
പച്ചക്ക് വർഗ്ഗീയത പറയുന്ന തിയോഡോഷ്യസിനെ പോലുള്ളവരെ നിലക്ക് നിർത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാർ മുന്നോട്ടു വരണം.
മന്ത്രി റഹ്‌മാനെതിരായി തിയോഡോഷ്യസ് നടത്തിയ പരാമർശം അദ്ദേഹം പിൻവലിക്കണം. അതല്ലെങ്കിൽ അദ്ദേഹത്തിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles