പ്ലാച്ചിമടക്കാര്‍ക്ക് നീതി ലഭ്യമാക്കണം പി.വി.രാജഗോപാല്‍.

0
353

വണ്ടിത്താവളം.പ്ലാച്ചിമടക്കാര്‍ക്ക് നീതി ലഭ്യമാക്കണം വികസന ദുരിതമുണ്ടാക്കുന്ന കോള കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഇരകള്‍ക്ക് വാങ്ങിച്ചു കൊടുക്കാന്‍ സര്‍ക്കാറിന് ഇഛാശക്തിയുണ്ടാവണമെന്ന് ഏകതാ പരിഷത്ത് സ്ഥാപകന്‍ പി.വി.രാജഗോപാല്‍ ആവശ്യപ്പെട്ടു.പ്ലാച്ചിമട കോക്കകോള സമരപന്തല്‍ സന്ദര്‍ശിച്ച്് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്് പ്രസംഗിക്കുകയായിരുന്നു.പ്ലാച്ചിമട സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ അധ്യക്ഷനായി.സര്‍ക്കാര്‍ ഒളിച്ചുകളിക്കരുത് കോളയുടെ പക്ഷത്ത് നില്‍ക്കാതെ ഇരയുടെ പക്ഷത്തു നില്‍ക്കണമെന്ന് എകതാ പരിഷത്ത് സ്ഥാപകന്‍ പി.വി.രാജഗോപാല്‍.പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് മലമ്പുഴ, പപ്പാന്‍ കണ്ണാടി, ലൈല രാമനാട്ടുകര,പി.പി..വൃന്ദ, എം.പി. റീജ, പ്ലാച്ചിമട കണ്ണദാസ്, ശാന്തി, മുരുകന്‍, ശക്തിവെല്‍ എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here