Wednesday, December 25, 2024

Top 5 This Week

Related Posts

പ്രീ പ്രൈമറി
കുട്ടികളുടെ
കോണ്‍വെക്കേഷന്‍ സെറിമണി ശ്രദ്ധേയമായി

വെള്ളമുണ്ട: അൽ ഫുർഖാൻ ഫൗണ്ടേഷൻ നടത്തുന്ന രണ്ട് വർഷം കാലാവധിയുള്ള ഏർലി ചൈൽഡ് ഹുഡ് കെയർ എജുക്കേഷൻ കോഴ്സ് പൂർത്തിയാക്കിയ കുട്ടികൾക്കായുള്ള കോൺവോക്കേഷൻ പരിപാടിയും സർട്ടിഫിക്കറ്റ് വിതരണവും ശ്രദ്ധേയമായി.

വർണാഭമായ ചടങ്ങിൽ
വിദ്യാലയത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് പ്രീ പ്രൈമറി ഗ്രാജുവേഷന്‍ സര്‍ട്ടിഫിക്കറ്റ് വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിതരണം ചെയ്തു.

ചൈതന്യം തുടിക്കുന്ന സജീവമായ ഒരു ആവേശമാകണം വിദ്യാഭ്യാസം. അപ്പോള്‍ വിദ്യാഭ്യാസം സചേതനമായ ഒരു സംവാദമാകും.
ജ്ഞാനാന്വേഷണത്തിനും സ്വഭാവത്തിന്‍റെ ഉല്‍കര്‍ഷത്തിനും വേണ്ടിയുള്ള യത്നത്തില്‍ വ്യാപൃതരാകുവാൻ പുതിയ തലമുറയെ പ്രപ്തമാക്കുവൻ അധ്യാപകരും രക്ഷിതാക്കളും ഒരു മനസ്സോടെ മുന്നോട്ട് വരണമെന്നും ജുനൈദ് കൈപ്പാണി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപെട്ടു.

അൽ ഫുർഖാൻ ജനറൽ മാനേജർ ജസീൽ അഹ്സനി അധ്യക്ഷത വഹിച്ചു.
വയനാട് വിഷൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ വി. കെ രഗുനാഥൻ, റാഷിദ് എന്നിവർ മുഖ്യാഥിതികളായി സംബന്ധിചു.

പ്രിൻസിപ്പൽ ഷറഫ് സുൽത്താനി,
മജീദ് എം. സി
വിജിത്ത് കെ.എൻ, തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.

പ്രശസ്ത ട്രെയിനർ സോയ നാസർ പാരെൻ്റിങ് സെഷന് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles