ഗ്രൂപ് ഇയിലെ അവസാന റൗണ്ടിൽ കോസ്റ്ററീക്കയെ ജർമനി തോല്പിച്ചെങ്കിലും പോയിന്റ് നിലയിൽ പിന്നിലായതോടെ പ്രീകോർട്ടർ കാണാതെ ചാമ്പ്യന്മാരായ ജർമനി പുറത്തായി. ഗ്രൂപിൽ നാലു പോയൻറാണ് ജർമനിക്ക് ലഭിച്ചത്. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ജർമനി ഗ്രൂപ് ഘട്ടത്തിൽ പുറത്താകുന്നത്. അട്ടിമറികൾ സൃഷ്ടിക്കപ്പെടുന്ന ഖത്തർ ലോകകപ്പിൽ ജപ്പാൻ സ്‌പെയിനെ അട്ടിമറിച്ചതോടെയാണ് ജർമനിയുടെ വഴി അടഞ്ഞത്.
രണ്ടിനെതിരെ നാല് ഗോളിനായിരുന്നു കോസ്റ്ററീകക്കെതിരെ ജർമനിയുടെ ജയം. കെയ് ഹാവർട്‌സിന്റെ ഇരട്ടഗോളുകളും (73, 85), സെർജിയോ നാബ്രി (10), നിക്കോള ഫുൽക്രുഗ് (89) എന്നിവരുടെ ഗോളുകളുമാണ് ജർമനിക്ക് വിജയം സമ്മാനിച്ചത്. കോസ്റ്ററീകക്കായി ടെജേദ (58), വർഗാസ് (70) എന്നിവർ ഗോൾ നേടി.