കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഓർത്തഡോക്സ് സഭാ വൈദികൻ അറസ്റ്റിൽ. കവളങ്ങാട് (ഓപറ )പള്ളി വികാരി ഫാദർ സിമയോൺ (77) നെ ആണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു
ഏപ്രിൽ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഹാശാ ആഴ്ച ശുശ്രൂഷയ്ക്ക് എത്തിയ റബാച്ചന് വീട്ടിൽനിന്നു ഭക്ഷണം നല്കാനെത്തിയ 16 കാരിയോടാണ് അതിക്രമം കാണിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ സഭാ നേതൃത്വത്തിനു പരാതി നല്കിയെങ്കിലും നടപടി ഉണ്ടായില്ലെന്നു പരാതി ഉണ്ട്. തുടർന്നാണ് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് പെൺകുട്ടി പരാതി സമർപ്പിത്. ഈ പരാതി ചൈൽഡ് വെൽഫെയർ കമ്മറ്റി പൊലീസിന് കൈമാറുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ഏപ്രിൽ ഒന്നു മുതൽ പത്തുവരെയായിരുന്നു പള്ളിയിൽ ചുമതല നൽകിയത്. ആരോപണം ഉയർന്നതിന് പിന്നാലെ ഇയാളെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയിരുന്നുവെന്നാണ് സഭാ അധികൃതര്ർ പറയുന്നത്. പത്തിനംതിട്ട കുമ്പഴ സ്വദേശിയാണ്.
പ്രതി ഫാദർ ശിമയോനെ വൈദ്യ പരിശോധനക്ക് ശേഷം കോതമംഗലം കോടതിയിൽ ഹാജരാക്കുമെന്ന് പോത്താനിക്കാട് സി.ഐ. സനീഷ് പറഞ്ഞു. ഊന്നുകൽ സി.ഐ. കെ.പി.സിദ്ധിക്ക്, പോത്താനിക്കാട് എ.എസ്.ഐ.മാരായ മനോജ്, ഷാജി, അന്വേഷണ സംഘത്തിലുള്ളത്.