Monday, January 27, 2025

Top 5 This Week

Related Posts

പ്രായം തളർത്താത്ത ആവേശവുമായി മാലിയില്‍ പുളിക്കത്ര തറവാട്ടിലെ മുത്തശ്ശി മോളി ജോണിന് ഇന്ന് 86 വയസ്സ്.

എടത്വ:കഴിഞ്ഞ ഒരു നൂറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയില്‍ പുളിക്കത്ര തറവാട്ടിലെ മുത്തശ്ശി മോളി ജോണിന് ഇന്ന് 86 വയസ്സ്.

മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും നാലാമത്തെ കളി വള്ളമായ ‘ഷോട്ട് പുളിക്കത്ര’ 2017 ജൂലൈ 27-ന് ആണ് നീരണിഞ്ഞത്.ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളിവള്ളങ്ങള്‍ നിര്‍മിച്ച് യു.ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡിൽ വള്ളംക്കളി പ്രേമികൾക്ക് ആവേശമായ എടത്വാ പാണ്ടങ്കേരി മാലിയിൽ പുളിക്കത്ര തറവാട് ഇടം പിടിച്ചിരുന്നു. ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച പാരമ്പര്യമുള്ള മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് വളളം ആണ് ‘ഷോട്ട് പുളിക്കത്ര ‘.
എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിക്കുന്നത്. 1952 ലെ നെഹ്റു ട്രോഫി ജലമേളയിൽ 1500 മീറ്റർ 4.4 മിനിട്ട് എന്ന റിക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ കളിവള്ളംമായ പുളിക്കത്ര. വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ ‘ഷോട്ട് 36 തവണ തിരുത്തപെടാനാവാത്ത വിധം 4 ഹാട്രിക് ഉൾപെടെ 16 തവണയോളം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്.നവതി നിറവിൽ തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് നാലാമത്തെ വള്ളം 2017ൽ നിർമ്മിച്ചതെന്നും പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകർന്നു നൽകുന്നതിനും ആണ് ആറുവയസുകാരനായ മകൻ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്ടന്‍ ആക്കി 2017-ൽ മത്സരിപ്പിച്ചതെന്നും ജോർജ് ചുമ്മാർ മാലിയിൽ (ജോർജി) പുളിക്കത്ര പറഞ്ഞു.ഇംഗ്ലണ്ടിൽ ബിസിനസ് രംഗത്ത് നിലകൊള്ളുന്ന ജോർജ് ചുമ്മാർ മാലിയിൽ ,രജ്ഞന ജോർജ് എന്നീ ദമ്പതികളുടെ ഏകമകനാണ് ആദം പുളിക്കത്ര.ജോർജീന ജോർജ് ആണ് സഹോദരി.പ്രായം തളർത്താത്ത ആവേശവുമായി തറവാട്ടിലെത്തുന്ന ട്രോഫികളിൽ സ്തോത്രഗീതം പാടി മുത്തമിടുന്ന പതിവ് ഇക്കുറിയും ആവർത്തിക്കും മെന്ന് മോളി ജോൺ പ്രത്യാശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles