Wednesday, December 25, 2024

Top 5 This Week

Related Posts

പ്രവാസി പുനരധിവാസ പാക്കേജ്നടപ്പിലാക്കണം – എ. ൻ . കെ.പ്രേമചന്ദ്രർ.

പ്രവാസി പുനരധിവാസ പാക്കേജ്നടപ്പിലാക്കണം – എ. ൻ . കെ.പ്രേമചന്ദ്രർ.
കരുനാഗപ്പള്ളി . രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കരുത്തേകിയ പ്രവാസി സമൂഹത്തിന് അവർ നാട്ടിൽ തിരി കെ എത്തുമ്പോൾ  തുടർ ജീവിതത്തിനായികേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജുകൾ നടപ്പിലാക്കി പുനരധിവസിപ്പിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ആവശ്യപ്പെട്ടു. പ്രവാസി കൂട്ടായ്മയായ മൈത്രി സംഘടിപ്പിച്ച കുടുംബ സംഗമവും അവാർഡ് ദാനവും ഉത്ഘാടനം ചെയ്യുകയായിരുന്നു എം.പി. മികച്ച കാ രുണ്യ പ്രവർത്തകന് മൈത്രിയുടെ കാരുണ്യശ്രേഷ്ടാ അവാർഡ് നാസർ പോച്ചയിലിന് പ്രേമചന്ദ്രൻ എം.പി സമ്മാനിച്ചു. വിദ്യാഭ്യാസ അവാർഡ്‌വിതരണവും നടന്നു. സി.ആർ. മഹേഷ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ജബ്ബാർ മഹാതമ അ ദ്ധ്യക്ഷതവഹിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുൻ എം.എൽ.എ. ആർ.രാമചന്ദ്രൻ ,കെ.സി രാജൻ, ഡോ. പ്രതാപവർമ്മ തമ്പാൻ, കെ.ജി. രവി.. ആർ.രാജശേഖരൻ , വാഴയത്ത് ഇസ്മയിൽ , കാട്ടൂർ ബഷീർ, റഹ്മാൻ മുനമ്പത്ത്, ഹസൻ ക്ലാപ്പന , അമ്പുവിള സലാഹ്, സാദിക്ക്, നാസർ മരാരിക്കോട്ടം, ആദിനാട് നൗഷാദ്, മുരളി മണപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു . മുൻ ഭാരവാഹികളെ ആദരിക്കലും ചികിത്സാ സഹായവിതരണം നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles