Sunday, December 29, 2024

Top 5 This Week

Related Posts

പ്രവാസികൾക്ക് സംരംഭകത്വം പരിശീലനം നൽകി

മൂവാറ്റുപുഴ : കേരള സർക്കാർ, നോർക്ക റൂട്‌സ് മുഖേന നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരികെയെത്തിയ പ്രവാസികൾക്ക് ആരംഭിക്കുവാൻ കഴിയുന്ന വിവിധ സംരംഭക സാധ്യതകൾ പരിചയപ്പെടുത്തുന്ന ശില്പശാല മുവാറ്റുപുഴയിൽ നടന്നു.
കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ആണ് ശില്പശാല സംഘടിപ്പിച്ചത്. ഭക്ഷ്യ സംസ്‌കരണം മേഖല സേവനമേഖല എന്നീ രംഗങ്ങളിലെ സംരംഭക സാധ്യതകളാണ് ശില്പശാല ചർച്ച ചെയ്തത്. റൂട്ട്‌സ് എറണാകുളം പ്രധിനിധി അഫ്സി സാറ പീറ്റർ അധ്യക്ഷത വഹിച്ചു. സിഎംഡി അസോസിയേറ്റ് പ്രൊഫസർ പി. ജി അനിൽ, ഉദ്ഘാടനം ചെയ്തു. പ്രൊജക്റ്റ് ഓഫീസർ സ്മിത ചന്ദ്രൻ കെ വി, ആശംസകൾ നേർന്നു. വി. കെ. ഫലുള്ള ചന്ദ്രൻ സ്വാഗതവും അസ്ലം പി. ഇല്ലിയാസ് നന്ദിയും പറഞ്ഞു. ടിജോ തോമസ് മോഡറേറ്റരായിരുന്നു.സേവനമേഖലയിലെ സംരംഭക സാധ്യതകൾ ഡോ. കെ പി നജുമുദ്ധീൻ, ഭക്ഷ്യ സംസ്‌കരണ – കാർഷിക മേഖലയിലെ സാധ്യതകളെ സംബന്ധിച്ച് ഡോ. ജെ. ജയലക്ഷ്മി, എന്നിവർ പരിചയപ്പെടുത്തി.

പുനരധിവാസ പദ്ധതിയിൽ ജിസ്റ്റർ ചെയ്യാം

രണ്ടു വർഷം എങ്കിലും വിദേശത്ത് ജോലി ചെയ്തു സ്ഥിരമായി തിരികയെത്തിയ പ്രവാസികൾ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് സബ്‌സിഡിയും, അനുബന്ധ സേവനങ്ങളും നൽകുന്ന പദ്ധതിയാണ്

പ്രവാസി പുനരധിവാസ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനു വെബ് ലിങ്ക് ക്ലിക്ക് ചെയ്യുക http://www.norkaroots.org/ndprem

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles