Friday, November 1, 2024

Top 5 This Week

Related Posts

പ്രവാചക നിന്ദ രാജ്യത്ത് പ്രതിഷേധം ശക്തം

ആന്തരികമായി വിഭജിക്കപ്പെട്ട ഇന്ത്യ ബാഹ്യമായി ദുർബലമാകുകയാണെന്നും ബിജെപിയുടെ നാണംകെട്ട മതാന്ധത നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല, ആഗോളതലത്തിൽ ഇന്ത്യയുടെ നിലയ്ക്ക് കോട്ടം വരുത്തുകയും ചെയ്തിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ ട്വിറ്ററിലായിരുന്നു രാഹുൽഗാന്ധിയുടെ പ്രതികരണം.

വെറുപ്പ് വെറുപ്പിനെ മാത്രമേ വളർത്തൂ. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയൂ… ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിത്. രാഹുൽഗാന്ധി പറഞ്ഞു.

ചാനൽ ചർച്ചയിൽ വിവാദ പരാമർശം നടത്തിയ പാർട്ടി വക്താവ് നുപുർ ശർമയെയും ട്വിറ്ററിൽ കുറിപ്പിട്ട ഡൽഹി ഘടകം മീഡിയ തലവൻ നവീൻ കുമാർ ജിൻഡലിനെയും ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെങ്കിലും സംഭവത്തിൽ രാജ്യത്തും പ്രതിഷേധം ശക്തമാണ്. സംഭവത്തിൽ ഉടനടി നിയമപരമായ നടപടിയെടുക്കണണെന്ന്് സമാജ്വാദി പാർട്ടി ആവശ്യപ്പെട്ടു.
ഏതെങ്കിലും മതത്തെയോ മതവിഭാഗത്തെയോ അവഹേളിക്കുന്നതിന് തങ്ങൾ എതിരാണെന്ന ബിജെപിയുടെ അവകാശവാദം വ്യാജമാണെന്നും ഇപ്പോഴുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള തന്ത്രമാണെന്നും കോൺഗ്രസ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല. പുറംലോകത്ത് നിന്നുണ്ടായ സമ്മർദ്ദത്തെ തുടർന്നാണ് രണ്ട് പ്രധാന വക്താക്കളെ ബിജെപി പുറത്താക്കിയതെന്നും ബിജെപി തങ്ങളുടെ അസഖ്യം തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാനാണോ ശ്രമിക്കുന്നതെന്നും അല്ലെങ്കിൽ ഓന്ത് കണക്കേ നിറം മാറുകയാണോയെന്നും കോൺഗ്രസ് കമ്യൂണിക്കേഷൻ തലവൻ രൺദീപ് സുർജേവാല ചോദിച്ചു.

അതേസമയം, നുപുർ ശർമയെ ഓർത്ത് തനിക്ക് സഹതാപം തോന്നുന്നുവെന്നായിരുന്നു എഎപി നേതാവ് സൗരഭ് ഭരദ്വാജ് പരിഹസിച്ചത്. ബിജെപി ദിനംപ്രതി പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ പേരിൽ അവർ മാത്രം നടപടി നേരിടുന്നത് ‘ഇത് അനീതിയാണ്. ഇരട്ട നീതിയാണ്’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ബിജെപി അവരുടെ ആഭ്യന്തര പ്രേക്ഷകരെ വെറുപ്പ് കൊണ്ട് സത്കരിക്കാൻ മധ്യേഷ്യയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം അപകടത്തിലാക്കിയെന്നും ഇന്ത്യയുമായി മിഡിൽഈസ്റ്റ് രാജ്യങ്ങൾക്കുള്ള ദീർഘകാല ബന്ധത്തിന് പരിക്കേൽപ്പിച്ചെന്നും ഇന്ത്യൻ ബിസിനസുകൾ നശിപ്പിച്ചെന്നും ശിവസേന എംപി പ്രിയങ്ക ചതുർവേദി പ്രസ്താവിച്ചു.
ബിജെപിയുടെ സസ്പെൻഷൻ നടപടി കപടമാണെന്നും സർക്കാർ പിന്തുണയോടെയാണ് ചോട്ടാ സവർക്കർമാർ ഒളിച്ചോടിയതെന്നും 20 കോടി ഇന്ത്യൻ മുസ്ലിംകളുടെ വികാരം വൃണപ്പെടുത്തിയിരിക്കുകയാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

‘ബിജെപി ദേശീയ വക്താവ് തീവ്ര നിലപാടുകാരിയായിരിക്കുകയാണ് ഈ പാർട്ടിയെ കുറിച്ചെന്താണ് പറയുന്നത്. ഈ തീവ്രനിലപാട് തന്നെയല്ലേ ദൗർഭാഗ്യവശാൽ കേന്ദ്രം ഭരിക്കുന്നത്. മോഡിയുണ്ടേൽ എന്തും സാധ്യമാണ്’ ടിഎംസി നേതാവും മുൻകേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിൻഹ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles