Friday, November 1, 2024

Top 5 This Week

Related Posts

പ്രധാന മന്ത്രിയോട് നൂറു ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ ; യങ് ഇന്ത്യ ക്യാമ്പയിന് ഇന്നു ആരംഭിക്കും

തിരുവനന്തപുരം : കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യവുമായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യങ് ഇന്ത്യ ക്യാമ്പയിന് ഇന്നു ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും ഇടുക്കി, മലപ്പുറം ജില്ലകളിൽ തിങ്കളും വയനാട്ടിൽ ചൊവ്വാഴ്ചയുമാണ് പരിപാടി.

രാജ്യം നേരിടുന്ന പ്രശ്‌നങ്ങളിൽ പ്രതികരിക്കാതിരിക്കുകയും, മാധ്യമങ്ങളിൽനിന്നു പോലും ഒളിച്ചോടുന്ന പ്രധാനമന്ത്രിക്കുമുന്നിൽ യുവജനത അടക്കം നേരിടുന്ന നിരവധിയായ ചോദ്യങ്ങൾ ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ പറയുന്നു. ചോദ്യങ്ങളെ ഭയപ്പെടുന്ന രാജ്യത്തെ പ്രധാനമന്ത്രിയോട് ചോദ്യങ്ങളിലൂടെ ഇന്ത്യൻ യുവത പ്രതിഷേധത്തിന്റെ സ്വരം ഉയർത്തുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പ്രസിഡൻറ് വി.വസീഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.അനൂപ് സംസ്ഥാന കമ്മിറ്റി അംഗം വി.എസ്.ശ്യാമ എന്നിവർ പറഞ്ഞു.

തൊഴിലില്ലായ്മ, ലിംഗ അസമത്വം, ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം, കാർഷിക നിയമം, വിലക്കയറ്റം, പൗരത്വ നിയമം, സ്വകാര്യവൽക്കരണം, കരാർവൽക്കരണം തുടങ്ങിയ നൂറ് ചോദ്യങ്ങളാണ് ഉയർത്തുന്നത്. എറണാകുളത്ത് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

യംഗ് ഇന്ത്യ പരിപാടിയിൽ വിവിധ ജില്ലകളിൽ താഴെപ്പറയുന്ന നേതാക്കൾ പങ്കെടുക്കും
കാസർഗോഡ്; എസ് സതീഷ്,കെ അനുശ്രീ.
കണ്ണൂർ:എ.എ.റഹീം എം പി, അഡ്വ.ആർ രാഹുൽ
കോഴിക്കോട്:മന്ത്രി പി എ മുഹമ്മദ് റിയാസ്, എം വിജിൻ എംഎൽഎ
വയനാട് : എം സ്വരാജ് മലപ്പുറം: മന്ത്രി പി എ മുഹമ്മദ് റിയാസ്,
പാലക്കാട് : ജൈക്ക് സി തോമസ്,
എറണാകുളം : മന്ത്രി പി രാജീവ്, ഡോ. ചിന്താ ജെറോം
ഇടുക്കി: വി വസീഫ്
കോട്ടയം : പുത്തലത്ത് ദിനേശൻ, എം ഷാജർ
ആലപ്പുഴ : വി കെ സനോജ്, ജി എസ് പ്രദീപ്
തൃശ്ശൂർ: മന്ത്രി എം ബി രാജേഷ്, പി എം ആർഷോ
പത്തനംതിട്ട : മന്ത്രി വീണാ ജോർജ്,എസ് ആർ അരുൺ ബാബു
കൊല്ലം: എം വി ഗോവിന്ദൻ മാസ്റ്റർ, ഗ്രീഷ്മ അജയഘോഷ്,
തിരുവനന്തപുരം : ഇ പി ജയരാജൻ, വി.വസീഫ്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles