Friday, November 1, 2024

Top 5 This Week

Related Posts

‘പ്രതിഷേധകൊടുംങ്കാറ്റ്’ കുറ്റിയും പറിച്ചു കമ്പനി പോയി

കല്ല് പിഴിതെറിയൽ സമരം രൂക്ഷമാവുകയും പണിതടസ്സപ്പെടുകയും ചെയ്തതോടെ കെറയിൽ പദ്ധതിക്കായി സർവേക്കല്ലുകൾ സ്ഥാപിക്കാൻ കരാർ ഏറ്റെടുത്തിരുന്ന ചെന്നൈ ആസ്ഥാനമായ കമ്പനി കരാറിൽ നിന്നു പിൻമാറി. നിശ്ചിത സമയത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കാനാകില്ലെന്ന് ബോധ്യപ്പെട്ടതോടെയാണു കമ്പനിയുടെ പിൻമാറ്റമെന്ന് അറിയുന്നു. ചെന്നൈ വേളാച്ചേരിയിലെ വെൽസിറ്റി കൺസൾട്ടിങ് എൻജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാർ ഉപേക്ഷിക്കുന്നത്.

തിരുവനന്തപുരം മുതൽ കാസർകോട് വരെ നീണ്ടുനിൽക്കുന്ന കെറയിലിന്റെ കോട്ടയം മുതൽ എറണാകുളം വരെയും തൃശൂർ മുതൽ മലപ്പുറം വരെയുമുള്ള ഭാഗങ്ങളിൽ സർവേ കല്ല് സ്ഥാപിക്കുന്നതിനാണ് കരാറെടുത്തിരുന്നത്. കഴിഞ്ഞ മേയിലാണു കമ്പനിയും കെറെയിലും ഇതുസംബന്ധിച്ച കരാറിലെത്തിയത്. ആറുമാസത്തിനകം ജോലികൾ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൾ പ്രവർത്തനം തൃപ്തികരമല്ലാത്തതിനാലും അനുവദിച്ച സമയത്ത് ജോലികൾ പൂർത്തിയാക്കാത്തിനാലും കമ്പനിയെ ഒഴിവാക്കുകയായിരുന്നുവെന്ന് കെറയിൽ അധികൃതർ പറയുന്നത്. കേരളത്തിൽനിന്നു കുറ്റിയും പറിച്ചുകൊണ്ട് ഈ ക്മ്പനിപോയതോടെ വീണ്ടും കരാർ വിളിക്കേണ്ട സ്ഥിതിയിലാണ.്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles