Friday, December 27, 2024

Top 5 This Week

Related Posts

പോസ്റ്റുമോർട്ടത്തിനു ആർ.ടി.പി.സി.ആർ പരിശോധന ആവശ്യമില്ല : മന്ത്രി വീണാ ജോർജ്

മൂവാറ്റുപുഴ : സംസ്ഥാനത്ത് പോസ്റ്റ്‌മോർട്ടങ്ങൾക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമല്ലെന്നു മന്ത്രി വീണാ ജോര്ജ്. ഇത് സംബന്ധിച്ച് സർക്കുലർ നല്കിയിരുന്നുവെന്നും, ഉത്തരവ് പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുന്നതിന് ഡിഎംഒ മാർക്ക്് നിർദ്ദേശം നൽകുമെന്നും മന്തി പറഞ്ഞു. കല്ലൂർക്കാട് ഹോമിയോപ്പതി ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മാത്യുകുഴൽനാടൻ എം.എൽ.എ യാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കോവിഡ് കാലത്ത് ആരംഭിച്ച ആർ.ടി.പി.സി.ആർ ടെസ്റ്റ് താലൂക്ക് ആശുപത്രികളിൽ നിർത്തലാക്കിയിരുന്നു. എന്നാൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൾട്ട്് കിട്ടാതെ പോസ്റ്റുമോർട്ടം നടത്തുന്നില്ല. ഇതുമൂലം പോസ്റ്റുമോർട്ടം വൈകുന്നത്് മരണവുമായി ബന്ധപ്പെട്ട കുടുംബങ്ങൾക്ക് ദുരിതമായിരുന്നു.

മന്ത്രി പറഞ്ഞത് ഇതാണ്. ‘വാസ്തവത്തിൽ പോസ്റ്റുമോർട്ടത്തിനുവേണ്ടി കോവിഡ് പരിശോധന നടത്തേണ്ടതായിട്ടില്ല. അതിനു താൻ നിർദ്ദേശിച്ച് സർക്കുലർ തന്നെ ആരോഗ്യവകുപ്പ് കൊടുത്തിരുന്നു. കോവീഡ് രൂക്ഷമായിരുന്ന ഘട്ടത്തിൽ അത്തരം ഒരു സാഹചര്യം ഉണ്ടായിരുന്നു. ആശുപത്രിയിൽ ചെല്ലുമ്പോൾ ടെസ്റ്റ് നടത്തിയിരുന്നു. ഇപ്പോൾ അങ്ങനെ ഒരു സാഹചര്യമില്ല എന്നതുകൊണ്ടാണ് ടെസ്റ്റ് വേണ്ടതില്ലെന്നു നേരത്തെ തന്നെ സർക്കുലർ കൊടുത്തിട്ടുള്ളത്. ഇനി കേന്ദ്രത്തിന്റെ മറ്റൊരു നിർദേശം അത് അങ്ങനെയല്ല, ഇങ്ങനെ വരുമോയെന്നു അറിഞ്ഞുകൂടാ, ഏതായാലും നിലവിൽ കോവിഡ് കുറഞ്ഞുനില്കുന്ന സാഹചര്യത്തിൽ പോസ്റ്റുമോർട്ടത്തിനു മുമ്പ്്് കോവിഡ് ടെസ്റ്റ് വേണ്ടതില്ലെന്ന സർക്കുലർ കൊടുത്തിരുന്നു. അത് പാലിക്കപ്പെടുന്നുണ്ടോയെന്ന നിർദേശവും ഡി.എം.ഒക്കു നൽകുന്നതാണ്.’ മന്ത്രി പറഞ്ഞു.

കേരളത്തിൽ കോവിഡ് തരംഗം വീണ്ടും ഉണ്ടായേക്കാമെന്നും എന്നാൽ ഇപ്പോൾ ഭയപ്പെടാനില്ലെന്നും മന്ത്രി പറഞ്ഞു. 14 ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷിതത്വം ഉറപ്പുവരുന്നതിനു മുതിർന്നവരെയും കുട്ടികളെയും രോഗികളെയും പ്രത്യേക ശ്രദ്ധിക്കണം. കോവിഡ് സംബന്ധിച്ച് സ്ഥിതി വിലയിരുന്നതിനു സർക്കാർ ദിനംപ്രതി ഡാറ്റയും മറ്റും പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ചികിത്സ മേഖലയിലേക്കാൾ മികച്ച സംവിധാനം ഏർപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. 40-45 ലക്ഷം രൂപ ചെലവ് വരുന്ന കർൾ മാറ്റ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യമായി മൂന്നെണ്ണം പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ശ്‌സ്ത്രക്രിയ നടപ്പാക്കി. കോഴിക്കോട് പ്രത്യേക ടീം രൂപീകരിച്ച് ഉടൻ നടപ്പിലാക്കും. നവകേരളം കർമ പദ്ധതി 2 ന്റെ ഭാഗമായി ജീവിത ശൈലീ രോഗങ്ങൾ്‌ക്കെതിരെ ജനകീയ കാംപിയിൻ വിജയകരമായി മുന്നോട്ടുപോകുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു. യോഗത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് ജോർജ് തെക്കേക്കര, വൈസ് പ്രസിഡിന്റ് ഷൈനി ജയിംസ്്്, ബ്‌ളോക്ക് പഞ്ചായത്ത പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിയൻ, ഡി.എം.ഒ ആശാറാണി ടി.എസ്്, ഡോ.അജയ മോഹൻ, തുടങ്ങിയവർ സംബന്ധിച്ചു.
മുൻ എംഎൽഎ എൽദോ എബ്രഹാമിന്റെ ആസ്തി വികസന ഫണ്ടിൽനിന്നു 58 ലക്ഷം രൂപാ ചെലവഴിച്ചാണ് പത്തകുത്തിയിൽ ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിച്ചത്.
കല്ലൂർക്കാട് പത്തകുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles