Tuesday, January 28, 2025

Top 5 This Week

Related Posts

പോലീസിൽ പരാതി നൽകിയതിലുള്ള വിരോധം:വെട്ടിപരിക്കേൽപ്പിച്ച സംഘത്തിലൊരാൾ പിടിയിൽ .

പോലീസിൽ പരാതി നൽകിയതിലുള്ള വിരോധം:വെട്ടിപരിക്കേൽപ്പിച്ച സംഘത്തിലൊരാൾ പിടിയിൽ,,

കരുനാഗപ്പള്ളി: പോലീസിൽ പരാതി നൽകിയതിൻ്റെ വിരോധത്തിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഘത്തിലെ ഒരാളെ കരുനാഗപ്പള്ളി പോലീസ് പിടികുടി.
കരുനാഗപ്പള്ളി കാട്ടിൽ കടവിൽ ഷെമീസ് മൻസിലിൽ ഷംനാസ് (30) ആണ് പോലീസിൻ്റെ പിടിയിലായത്.
ഒന്നാം പ്രതിയായ ഷംനാസിന് അസ്ലാം ഫിനാൻ സായി കാർ വിറ്റിരുന്നു, എന്നാൽ ഇയാൾ കാറിൻ്റെ ഫിനാൻസ് അടയ്ക്കാതായപ്പോൾ അസ്ലാം കാർ തിരികെ ലഭിക്കുന്നതിനായി പോലീസിൽ പരാതി നൽകി ഇതിൻ്റെ വിരോധത്തിൽ കഴിഞ്ഞ മാസം 4 ന് വൈകുന്നേരം 5 മണിക്ക് ഷംനാസും സംഘവും കൊച്ചാലുംമൂട് ജംഗ്ഷനിൽ വെച്ച് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയും സോഡാ കുപ്പി ഉപയോഗിച്ച് തലയിലടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പിടി കുടുകയായിരുന്നു.
ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്, കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിജു.വിയുടെ നേത്യത്വത്തിൽ എസ്.ഐ ശ്രീകുമാർ എ.എസ്.ഐ ഷാജിമോൻ, സി പി ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles