Thursday, December 26, 2024

Top 5 This Week

Related Posts

പോയാലി ടൂറിസം പദ്ധതിയിൽനിന്നു ഗ്രാമ പഞ്ചായത്തിനെ വെട്ടുകയായിരുന്നു

ഭാഗം – 2

പോയാലി പദ്ധതിയുടെ ഏറ്റവും ദുഷ്‌കരമായ കടമ്പയായിരുന്നു പുറംമ്പോക്ക് സ്ഥംലം അളന്നു തിട്ടപ്പെടുത്തൽ. നൂറ്റാണ്ടുകളായി ചുറ്റും ജനവാസം ഉള്ള പ്രദേശം. കൂറ്റൻപാറകളും, മൊട്ടക്കുന്നുകളും, കൃഷിക്ക് അനുയോജ്യമായ സ്ഥലവും എല്ലാം ഉൾപ്പെടുന്നതാണ് പോയാലിമല. സ്വാഭാവികമായ കൈയേറ്റമുണ്ടാകും. പാറക്കും മണ്ണിനും വിലയേറിയതോടെ ഇത്തരം കൈയേറ്റങ്ങൾ വർധിക്കുകയും ചെയ്തിട്ടുണ്ട. ഇവിടെ പുറംമ്പോക്ക് ഭൂമി കണ്ടെത്തി ഏറ്റെടുക്കുമ്പോൾ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. അധികൃതരുടെ ശ്രമത്തോടൊപ്പം പോയാലി മല പ്രദേശത്തെ ജനം ക്രിയാത്മകമായ സഹകരണമാണ് പദ്ധതിക്കുവേണ്ടി നല്കുന്നതെന്നതിനു തെളിവാണ് 12.94 ഏക്കർ സ്ഥലം അളന്നുന്നുതിട്ടപ്പെടുത്തുന്നതിനു് എളുപ്പത്തിൽ സാധിച്ചത്. അവശേഷിക്കുന്ന ഭൂമിയും ഇതോ രീതിയിൽ അളന്നു തിട്ടപ്പെടുത്താനും സ്ഥലം പൂർണമായും തിരിച്ച്്് സർവേ കല്ല്് സ്ഥാപിക്കാനും തടസ്സമുണ്ടാകാനിടയില്ല. എന്നാൽ 12.94 ഏക്കർ സ്ഥലം റവന്യൂവിഭാഗം അളന്നുതിട്ടപ്പെടുത്തിയ ശേഷം ഇതിൽ 50 സെന്റ് സ്ഥലം ടൂറിസം വകുപ്പിനു കൈമാറാനുളള ജില്ലാ കളക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് അപ്രതീക്ഷിത വിവാദം ഉടലെടുത്തത്്. സ്ഥലം അളന്നുതിരിക്കുന്നതുവരെ പഞ്ചായത്തിലെ ഭരണകക്ഷിയായ യു.ഡി.എഫും എൽ.ഡി.എഫും ഒരേ പാതയിലായിരുന്നു.

പുറംമ്പോക്ക് അളന്നുതിട്ടപ്പെടുത്തൽ

2021 ഫെബ്രുവരി മൂന്നിന് ചേർന്ന പഞ്ചായത്ത് കമിറ്റിയോഗം നിർദിഷ്ട പോയാലി ടൂറിസം പദ്ധതി പ്രദേശം പഞ്ചായത്തിനു വിട്ടുകിട്ടണമെന്ന് റവന്യൂ വകുപ്പിനോട് ഏകകണ്‌ഠ്യേനയാണ് ആവശ്യപ്പെട്ടത്. .പോയാലി മല ടൂറിസം പദ്ധതി നടപ്പിലാക്കി പ്രദേശത്തിന്റെ സമഗ്ര വികസനം നടത്തുന്നതിന് പഞ്ചായത്ത് ഉദ്ദേശിക്കുന്നു. എ്്ന്നാൽ ടൂറിസം പദ്ധതി നടപ്പിലാക്കുന്ന പ്രദേശം റവന്യൂവകുപ്പിന്റെ കീഴിലായതിനാൽ അത് പഞ്ചായത്തിനു കൈമാറി കിട്ടിയാൽ മാത്രമേ പഞ്ചായത്ത് പദ്ധതി വിഹിതം പ്രയോജനപ്പെടുത്തി പദ്ധതി നടപ്പിലാക്കാൻ സാധിക്കുകയുള്ളുവെന്നും ഏകദേശം 16 ഏക്കറോളം സ്ഥലം വിട്ടുനൽകുന്നതിനു നടപടി സ്വീകരിക്കണമെന്നായിരുന്നു
റവന്യൂവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടത്. ഈ ക്മ്മിറ്റിയിൽവച്ചാണ് തുടർ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ചെയർമാനും പദ്ധതി പ്രദേശത്തെ സിപിഎം ജന പ്രതിനിധിയായ റജീന ഷിഹാജ് കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.

രണ്ടാമത് 12-07- 21 ൽ ഏറ്റവും പ്രധാനപ്പെട്ട തീരുമാനവും പഞ്ചായത്ത് കമ്മിറ്റി എടുത്തു. നിർദിഷ്ട സ്ഥലം അളന്നു തിരിക്കുന്നതിന് മൂവാറ്റുപുഴ തഹസിൽദാർക്കും കത്തുനൽകി. തുടർന്ന് ജില്ലാ കളക്ടറെകൊണ്ട് പ്രത്യേക സർവേ ടീമിനെ നിയോഗിക്കുന്നതടക്കം ഉത്തരവുകൾ വാങ്ങിയാണ് ഒന്നാം ഘട്ടം 1146 1k-10, 11461k-16 എന്നീ സർവേകളിലായി 12.94 സെന്റ് സ്ഥലം അളന്നുതിട്ടപ്പെടുത്തിയത്. തുടർന്ന്്് മ്റ്റ് ഏതാനും സർവേ നമ്പരുകളിലും പുറംമ്പോക്ക് ഉണ്ടെന്നു കണ്ടെത്തി അളന്നുതിട്ടപ്പെടുത്തുന്നതിനു നടപടിയായിട്ടുണ്ട്. അളന്നു തിരിക്കുന്ന മുറയ്ക്ക്്് അതിർത്തിക്കല്ലിടുന്നതിനു ഉൾപ്പെടെ 10 ലക്ഷം രൂപയും പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടായിരുന്നു.


റവന്യൂവകുപ്പിന്റെ അധീനതയിലുള്ള സ്ഥലം നേരിട്ട്് പഞ്ചായത്തിനു കൈമാറില്ലെന്നിരിക്കെ 23-02- 22 ൽ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിനോട് അപേക്ഷിക്കുന്നതിനും പഞ്ചായത്ത് കമ്മിറ്റി അഭിപ്രായ ഭി്ന്നതയില്ലാതെ തീരുമാനിച്ചു. 18-10-22 ലാണ് 12.94 ഏക്കർ സ്ഥലം അളന്നു തിട്ടപ്പെടുത്തിയ സ്‌കെച്ചുമറ്റും ഔദ്യോഗികമായി പഞ്ചായത്തിനു ലഭ്യമാകുന്നത്.

അണിയറയിലെ നാടകം

സ്ഥലം അളന്നു തിട്ടപ്പെടുത്തൽ പുരോഗമിക്കവെയാണ് പിന്നാമ്പുറത്തുകൂടി ഇപ്പോഴത്തെ രാ്ഷ്ട്രീയ ചേരിതിരിവിനും തർക്കത്തിനും കാരണമായ 12.94 ഏക്കർ ഭൂമിയിൽനിന്ന്്് 50 സെന്റ് സ്ഥലം ഉപാധികളോട് ടൂറിസ്ം വകുപ്പിനു കൈമാറാനുള്ള എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങുന്നത്.
ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുളള വിനോദ സഞ്ചാര വകുപ്പ് ഡെപ്പ്യൂട്ടി ഡയറക്ടറുടെയും, ഇതിനു എൻ.ഒ.സസി നൽകുന്ന തഹസിൽദാറിന്റെയും മറ്റും കത്തിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. ഉടമസ്ഥാവകാശം റവന്യൂവകുപ്പിൽ നിലനിർത്തി ഭൂമി കൈമാറ്റ വ്യവസ്ഥ പ്രകാരം അമ്പത് സെന്റ അളന്നു തിരിച്ചുകൈമാറാനാണ് തീരുമാനിച്ചത്്. അലി പാറയ്ക്കൽ എന്ന സ്വകാര്യവ്യക്തി ബന്ധപ്പെട്ട ഓഫീസുകളിൽ നൽകിയ അപേക്ഷയിലാണ് തീരുമാനമെങ്കിലും ഇടതുപക്ഷത്തെ പ്രമുഖ നേതാക്കളുടെ ഇടപെടലാണ് അതിവേഗം ഫയൽ നീക്കത്തിനു സഹായകമായത്.

പദ്ധതിനടത്തിപ്പിനായി പഞ്ചായത്തിനു ഭൂമി കൈമാറ്റം എന്ന അതുവരെയുള്ള യോജിച്ച നിലപാട് അട്ടിമറിക്കപ്പെട്ടു. യു.ഡി.എഫ് നേതൃത്വം നൽകുന്ന പഞ്ചായത്ത്് ഭരണസമിതി ഈ ഉത്തരവിനെതിരെ പരസ്യമായി രംഗത്തിറങ്ങിയതോടെ ഭരണ-പ്രതിപക്ഷം രണ്ടുതട്ടിലാകുകയായിരുന്നു. മുഴുവൻ ഭൂമിയും കൈമാറുന്ന നടപടി സങ്കീർണമെങ്കിൽ ഇപ്പോൾ ടൂറിസം വകുപ്പിനു കൈമാറുന്നതിന് ഉത്തരവിട്ട 50 സെന്റ് സ്ഥലം ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിനു കൈമാറാതിരുന്നുവെന്ന ചോദ്യം പ്രസ്‌ക്തമാണ്.

തുടരും

വാർത്തയിൽ വസ്തുതാപരമായ തെറ്റുണ്ടെങ്കിൽ രേഖാമൂലം ബന്ധപ്പെട്ടവർ മറുപടിതന്നാൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ഭാഗം ഒന്ന് വായിക്കാം : പോയാലിമല ടൂറിസം പ്രോജക്ടിനു മേൽ കരിനിഴൽ വീഴ്ത്തുന്ന വിവാദം

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles