മൂവാറ്റുപുഴ : സഹപാഠിയോടൊപ്പം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി കേസിൽ ഒരാൾ അറസ്റ്റിൽ. സംഘത്തിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പായിപ്ര പോയാലി മലഭാഗത്ത് താമസിക്കുന്ന കാനപറമ്പിൽ വീട്ടിൽ മുഹമ്മദ് സുബൈർ (22) ആണ് പിടിയിലായത്. സംഘത്തിൽപ്പെട്ട ഇർഷാദ് എന്ന ആൾ ഒളിവിലാണെന്ന് പോലീസ പറഞ്ഞു.
മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ മാഹിൻ സലിമിൻറെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുളവൂർ പോയാലിമലകാണാൻ സഹപാഠിയായ യുവാവിനൊടൊപ്പമെത്തിയ പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്. വിദ്യാർഥികളെ തടഞ്ഞു നിർത്തി സ്വകാര്യദൃശ്യങ്ങൾ മൊബെലിൽ പകർത്തിയ ശേഷം അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാനംഭംഗപ്പെടുത്തിയതെന്നാണ് കേസ്്്. വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് മൂവാറ്റുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്. ഒളിവിൽ പോയ ഇർഷാദിനെ പിടികൂടുന്നതിന് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
ഇർഷാദിനെതിരെ മൂവാറ്റുപുഴ സ്റ്റേഷനിൽ കഞ്ചാവ് അടിപിടി കേസുകൾ നിലവിലുണ്ട്. ഇവിടെ മുമ്പും സമാന സംഭവം ഉണ്ടായതായി സൂചന ലഭിച്ചതായും കൂടുതൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. കുറ്റകൃത്യത്തിൽ കൂടുതൽപേർക്ക്്് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്്്യ
ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിൻറെ നിർദ്ദേശത്താൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ എസ്.ഐമാരായ വിഷ്ണു രാജു , കെ കെ രാജേഷ്, ബേബി ജോസഫ് , എ.എസ്.ഐ പി.സി ജയകുമാർ ,സി.പി ഒ മാരായ അജിംസ്, സൂരജ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.