Thursday, December 26, 2024

Top 5 This Week

Related Posts

പോയാലിമല ടൂറിസം : കരിനിഴൽ വീഴ്ത്തി വിവാദം

ഗ്രാമ പഞ്ചായത്തും, സംസ്ഥാന ഭരണ സംവിധാനവും യോജിച്ച് നടപ്പിലാക്കേണ്ട പദ്ധതിയാണ് തെരുവിൽ പോരടിച്ച് ഇല്ലാതാക്കുന്നത്.

കാൽ നൂറ്റാണ്ടിലേറെയായി കടലാസിലുറങ്ങിയ പോയാലി മല ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നതിനു സാധ്യത തെളിഞ്ഞതോടെയാണ് പുതിയ വിവാദങ്ങൾ കത്തിപ്പടരുന്നത്. ഒരു നാട്ടിലെ വികസനം എന്നു പറയുന്നത് രാഷ്ട്രീയ -ജനകീയ കൂട്ടായ്മയിൽ രൂപപ്പെടേണ്ടതാണ്. സംസ്ഥാനത്തും, തദ്ദേശ ഭരണ സമിതികളിലും ഭരണം മാറിമാറി വരും. വികസനം അവസാനിക്കാത്തതും തുടർച്ചയും ഭാവി തലമുറക്കും വേണ്ടിയുള്ളതാണ്. പോയാലി മലയിലേക്ക് സുഗമമായ പാത്, റോപ്പ് വേ, വാച്ച് ടവർ, കൃത്രിമ വെള്ളച്ചാട്ടം,സംരക്ഷണവേലി കെട്ട്, വിശ്രമ കേന്ദ്രങ്ങൾ, മലമുകളിലെ അത്ഭുത കിണറും, കാൽപാദവും, സംരക്ഷിക്കും, പഞ്ചായത്തിനും സമീപ വാസികൾക്കും നേട്ടം.. എത്രയോ തവണ മുഴങ്ങിനിന്ന വാഗ്ദാനം നിറവേറ്റാൻ സാഹചര്യം കൺമുന്നിലെത്തിയപ്പോളാൾ് തട്ടിത്തെറിപ്പിക്കുന്ന വൃത്തികെട്ട രാഷ്ട്രീയ കളിയാണ്് സ്വപന പദ്ധിക്കുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്.

2005 കാലത്ത് അന്നത്തെ സിപിഎം പഞ്ചായത്ത് അംഗമായിരുന്ന പി.എ. കബീർ മുതൽ എം.പി.എബ്രാഹിം ( മുസ്ലിം ലീഗ്) തുടങ്ങിയവർ നടത്തിയ ഒറ്റപ്പെട്ട നീക്കങ്ങൾ, 2020 ൽ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുണിന്റെ നേതൃത്വത്തിൽ മലമുകളിൽ നടന്ന ജനകീയ കൺവൻഷൻ എന്നിങ്ങനെ ഒറ്റയ്ക്കും കൂട്ടായും നടത്തിയ നീക്കം. മൂവാറ്റുപുഴയിലെ പത്ര- ദൃശ്യമാധ്യമങ്ങൾ പോയാലിയുടെ മനോഹാരിതയെക്കുറിച്ച് പലഘട്ടങ്ങളിലായി കൊടുത്ത റിപ്പോർട്ടുകൾ്. ക്രമേണ ടൂറിസം പ്രോജക്ട് കടലാസിലുറങ്ങുമ്പോഴും സഞ്ചാരികൾ കൂട്ടമായി എത്തിത്തുടങ്ങിയ പ്രദേശത്താണ് ‘സന്ധ്യവരെ വെളളം കോരിയിട്ട് കലമുടക്കുക’ എന്ന രീതിയിലേക്ക് ഇപ്പോൾ മാറുന്നത്.

ഒരു പദ്ധതി അന്തിമ വിജയത്തിലേക്കു വരുമ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിച്ച ഭരണ സമിതികൾ യു.ഡി.എഫ് എൽഡിഎഫ് ഏതുമാകാം. നിരവധി വ്യക്തികൾക്ക്്് ചെറുതും വലുതുമായ പങ്കും ഉണ്ടാകും. പദ്ധതി വിഭാവനം ചെയ്തരാവില്ല പിന്നീട് നടപ്പിലാക്കുന്നത്. കക്ഷി രാഷ്ട്രീയം നിലനില്ക്കുന്ന സംവിധാനത്തിൽ അതത് കക്ഷികൾക്ക് തങ്ങൾ ചെയ്ത നേട്ടങ്ങൾ അവകാശപ്പെടാനും വിമർശിക്കാനും അവകാശമുണ്ട്്്. അത് പോയാലി മല ടൂറിസം പദ്ധതിക്കും ബാധകമാണ്. എന്നാൽ ആ രാഷ്ട്രീയം പദ്ധതിയെ തകർക്കും വിധം വിവാദം വളർത്തുകയും പോയാലി മലയോളം വലുപ്പത്തിൽ വിദ്വേഷം രൂപപ്പെട്ട് നാടിന്റെ സ്വപന പദ്ധതി കടസാലിലേക്കു തന്നെ തിരിച്ചുപോകുന്ന സ്ഥിതിയാണ് രൂപപ്പെട്ടിരിക്കുന്നത്.
ഗ്രാമ പഞ്ചായത്തും, സംസ്ഥാന ഭരണ സംവിധാനവും യോജിച്ച് നടപ്പിലാക്കേണ്ട പദ്ധതിയാണ് തെരുവിൽ പോരടിച്ച് ഇല്ലാതാക്കുന്നത്.

പോയാലി ടൂറിസം പദ്ധതിയുടെ സാധ്യ തെളിഞ്ഞത്് റവന്യൂവകുപ്പിന്റെ ചുവപ്പുനാടക്കുടുക്കഴിച്ച് പുറംമ്പോക്ക് സ്ഥലം അളന്നു തുടങ്ങിയതോടെയാണ്. ഒടുവിൽ 12.94 ഏക്കർ സ്ഥലം റവന്യൂ പുറംബോക്ക് ഭൂമിയായി കണ്ടെത്തി. ഭൂമി അളന്നത് സംസ്ഥാന റവന്യൂവകുപ്പ് ഉദ്യോഗസ്ഥരാണ്. അളന്നു തിരിക്കുന്നതിനു ആവശ്യമായ നയപരമായ തീരുമാനങ്ങൾ എടുത്തുകൊടുത്തത് പായിപ്ര പഞ്ചായത്ത് ഭരണ സമിതിയും ആണ്്്.. റവന്യൂ വകുപ്പിന്റെ ഉത്തരവുകളും പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങളും ഈ യോജിപ്പിന്റെ തെളിവുകളാണ്്. പദ്ധതി പ്രായോഗിക രൂപത്തിലേക്കു പരവപ്പെട്ട് ഇക്കാലത്താണ് ആരാണ് കേമനെന്ന പോര് അന്തരീക്ഷത്തെ മലിനമാക്കുന്നത്.

പദ്ധതിയുടെ പ്രധാന കടമ്പയായ സ്ഥലം അളക്കുന്നത് ഇടതുപക്ഷത്തനിന്നുളളവർക്ക്് തടസ്സപ്പെടുത്താമായിരുന്നു. ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണസമിക്കു നിഷേധാതമക സമീപനവും സ്വീകരിക്കാമായിരുന്നു. പക്ഷെ, പഞ്ചായത്ത് സ്്ഥലം അളക്കുന്ന നടപടികളിലേക്കു കടക്കുവരെ ഭരണ – പ്രതിപക്ഷ കക്ഷികളും ജന പ്രതിനിധികളും ഒരുമിച്ചു നീങ്ങിയ വിജയം പ്രകടമാണ്്. ഇത്തരം ഫയൽ നീക്കങ്ങളിൽ പദ്ധതിയോട് താലപര്യമുള്ള മറ്റു നേതാക്കളും വ്യക്തികളും നടത്തിയ ഇടപെടലുകൾ പര്‌സപരം അഭിനന്ദിക്കപ്പെടേണ്ടതാണ്.

പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ചെയർമാനും, വാർഡ് മെമ്പർ റെജീന ഷിഹാജ് കൺവീനറും, സക്കീർ ഹുസൈൻ, മുഹമ്മദ് ഷാഫി ( പ്രത്യേക ചുമതല) 12 പഞ്ചായത്ത് അംഗങ്ങളും ഉൾപ്പെട്ട് പോയാലി ടൂറിസം ഡവലപ്പ് കമ്മിറ്റി രൂപീകരിച്ചശേഷമാണ് സ്ഥലം അളന്നു തിരിക്കണമെന്ന് പഞ്ചായത്ത് ക്മ്മിറ്റി തീരുമാനിച്ചതെന്നാണ് മനസ്സിലാകുന്നത്.

തുടരും
അടുത്തത് : കണ്ടെത്തിയ 12.94 ഏക്കർ പുറംമ്പോക്കും, 50 സെന്റ് ടൂറിസം വകുപ്പിനു കൈമാറ്റവും

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles