Wednesday, January 1, 2025

Top 5 This Week

Related Posts

പെരുവയൽരാമനിലൂടെ വയനാട്ടിലേക്ക് ആദ്യമായി പത്മശ്രീ

കൽപ്പറ്റ: നെൽവിത്തുകളുടെ രാജാവിന് രാജ്യത്തെ ഏറ്റവും വലിയ പത്‌മശീ പുരസ്കാരം. അന്യംനിന്നു പോയ അനേകം നെൽ വിത്തുകളെ സംഭരിച്ച് പുനർജീവിപ്പിച്ച പെരുവയൽരാമേട്ടന് കിട്ടിയ പുരസ്കാരം വയനാടിനും കേരളത്തിനും അഭിമാനമായി. നൂറ്റാണ്ടുകൾക്ക് മുമ്പ് വരെ ഉപയോഗിച്ചിരുന്ന അനേകം നെൽവിത്തുകൾ സംഭരിക്കുകയും സംരക്ഷിക്കുകയും അതിന്റെ പ്രചാരകനായി മാറുകയും ചെയ്തതിലൂടെ ഏറെ പ്രശസ്തനായിരുന്നു മാനന്തവാടി താലൂക്കിലെ കമ്മന സ്വദേശി പെരുവയൽ രാമൻ.

മറ്റുള്ളവർ ലാഭത്തിനായി കൃഷിയിറക്കുമ്പോൾ ഇത്തരം അപൂർവയിനം നെൽ വിത്തുകൾ തന്റെ സ്വന്തം പാടങ്ങളിൽ കൃഷിയിറക്കി വിത്താക്കി സംരക്ഷിക്കുകയാണ് പെരുവയൽ രാമൻ എന്ന കർഷകൻ . നഷ്ടങ്ങളുടെ കണക്കുകളാണെന്നറിഞ്ഞിട്ടും വരും തലമുറക്ക് വേണ്ടി അങ്ങേയറ്റം കഠിനാദ്ധ്വാനം ചെയ്തതിന്റെ പ്രതിഫലമാണ് രാമേട്ടനുള്ള പുരസ്കാരം. വയനാളിലെ കുറിച്യ തറവാട്ടിലെ അംഗമാണ് പെരുവയൽരാമൻ എന്ന അപൂർവ കർഷകൻ അന്യംനിന്നു പോയ അനേകം നെൽ വിത്തുകളുടെ രാജാവിനെ തേടിയാണ് രാജ്യത്തിന്റെ പത്മ പുരസ്കാരം ചുരം കയറി വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles