Friday, January 10, 2025

Top 5 This Week

Related Posts

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പിടികൂടി

പെരുമ്പാവൂർ:പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് പോലീസ് നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ, പട്ടാലിൽ നിന്ന് 111 പാക്കറ്റുകളിയാട്ടുള്ള കഞ്ചാവ് പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെൽവനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എവിടെനിന്നാണ്, ആർക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നടക്കമുള്ള വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

ടാങ്കർ ലോറിയുടെ രഹസ്യ അറയിൽ കടത്തിയ 300 കിലോ കഞ്ചാവ് പെരുമ്പാവൂരിൽ പോലീസ് പിടികൂടിയപ്പോൾ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles