Monday, January 27, 2025

Top 5 This Week

Related Posts

പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ (4-2) ബ്രസീലിനെ വീഴ്ത്തി;കണ്ണീരിൽക്കുതിർന്നു കാനറികൾ മടങ്ങി


ഖത്തർ ലോകകപ്പിലെ ഏറ്റവും ദു:ഖം കലർന്ന ദിനമായിരുന്നു വെള്ളിയാഴ്ച. ലോകകപ്പിലെ ആറാം കിരീടം സ്വപ്‌നംകണ്ടുവന്ന ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ നിലംപരിശാക്കി ക്രൊയേഷ്യ സെമിയിൽ കടന്നത്് അവി്ശ്വസനീയമായ കാഴ്ചയായിരുന്നു. നിശ്ചിത സമയം ഗോൾ രഹിതമാവുകയും,അധികസമയം ഓരോ ഗോൾ വീതം അടിച്ചു സമനിലയിലാവുകയും ചെയ്തതോടെയാണ് പെനാൽറ്റി ഷൂ്ട്ടൗട്ടിലേക്കു കളിയെത്തിയത്. അധിക സമയത്തിന്റെ ഇൻജുറി ടൈമിൽ നെയ്മറുടെ മാസ്മരിക ഗോൾ വീണതോടെ ബ്രസീൽ വിജയിക്കുമെന്ന് ആരാധകർ ഉറപ്പിച്ചിരിക്കെയാണ് അധിക സമയത്തിൻറെ രണ്ടാം പകുതിയിൽ (117) പകരക്കാരനായി ഇറങ്ങിയ ക്രൊയേഷ്യൻ താരം ബ്രൂണോ പെറ്റ്‌കോവിച്ച് ക്രൊയോഷ്യയുടെ രക്ഷകനായി അവതരിച്ചത്. മിസ്ലാവ് ഓർസിച്ച് ബോക്‌സിൻറെ ഇടതുപാർശ്വത്തിൽനിന്ന് നൽകിയ ക്രോസ് പെറ്റ്‌കോവിച്ച് തന്റെ മികവിലൂടെ വലയിലാക്കി. അക്ഷരാർഥത്തിൽ പെറ്റ്‌കോവിച്ചിന്റെ ഗോൾ ലോകമെങ്ങുമുള്ള ബ്രസീൽ ആരാധകരുടെ നെഞ്ചത്തേക്കുള്ള അടിയായിരുന്നു ഈ ഗോൾ.

പിന്നീട് പെനാൽറ്റി ഷൂട്ടൗട്ട്്്. ജയപരാജയങ്ങൾക്ക് ഭാഗ്യംകൂടി പ്രധാനഘടകമാവുന്ന നിമിഷത്തിൽ ബ്രസീൽ താരം റോഡ്രിഗോ സിൽവയുടെ ഷോട്ട് ഗോളി ലിവാകോവിച്ച് തട്ടിയകറ്റികയും, മാർക്വിഞ്ഞോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.
ക്രൊയേഷ്യൻ നിരയിൽ കിക്കെടുത്ത നിക്കാളോ വ്‌ലാസിച്ച്, ലോവ്‌റോ മാജെർ, ലൂക്ക മോഡ്രിച്ച്, ഓർസിച്ച് എന്നിവരെല്ലാം പന്ത് വലയിലെത്തിച്ചു. ബ്രസീൽ നിരയിൽ കാസെമിറോ, പെഡ്രോ എന്നിവർ മാത്രമാണ് ഷോട്ട് വലയിലെത്തിച്ചത്. ഇതോടെ ലോകകപ്പ് 2022 ന്റെ ബ്രസീലിന്റെ മടക്കത്തിനുള്ള വിസിൽ മൈതാനിയിൽ മുഴങ്ങി. ഇതോടെ ലോകകപ്പിൽ ബ്രസീലിനായി എട്ട് ഗോൾനേടി പെലെയുടെ ഒപ്പം റിക്കോഡ് ഇട്ട നെയ്മർ ആഹളാദിക്കാൻ സാധിക്കാതെ മൈതാനിയിൽ ഇരുന്നു കരയുന്ന ദൃശ്യംമാണ് കണ്ടത്. കൂടെ ഗാലറിയിൽ ബ്രസീലിന്റെ വിജയം പ്രതീക്ഷിച്ചിരുന്ന ആരാധകരും കണ്ണീരിലായി. അതെ, ഇക്കുറി ബ്രസീലിന്റെ വിധി ക്രൊയേഷ്യയോട് തോല്ക്കാനായിരുന്നു. ഗോളി ഡൊമിനിക് ലിവാകോവിച്ചിൻറെ സൂപ്പർ സേവുകളും ക്രൊയേഷ്യ വിജയത്തിന്റെ പ്രധാന കാരണമായി.

2014 ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലാണ് ബ്രസീൽ അവസാനമായി സെമി ഫൈനൽ കളിച്ചത്.
തുടർച്ചയായ രണ്ടാം തവണയാണ് ക്രൊയേഷ്യ സെമിയിലെത്തുന്നത്. അർജൻറീന-നെതർലൻഡ്‌സ് ക്വാർട്ടർ മത്സരത്തിലെ വിജയികളുമായാണ് സെമി ഫൈനലിൽ ക്രൊയേഷ്യ ഏറ്റുമുട്ടുക.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles