Monday, January 27, 2025

Top 5 This Week

Related Posts

പൂരം, പൊടിപൂരമാക്കി ജനം

കനത്ത മഴയെത്തുടർന്ന് മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. ഇന്ന് വെളുപ്പിന്് നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയിലേക്ക് മാറ്റിയത്. ഘടക പൂരങ്ങളുടെ വരവ് തുടരും. പകൽപ്പൂരവും മാറ്റമില്ലാതെ തന്നെ നടക്കും.

ജാതിമതഭേദമന്യേ ജനങ്ങളുടെ മനസ്സിൽ ആവേശപ്പൂത്തിരി തെളിച്ച്, ആകാശവും ഭൂമിയും മണൽത്തരികൾവരെ ആഹ്‌ളാദത്തിമിർപ്പിൽ ആറാടിക്കും വിധം വർണപ്പൂരം കെങ്കേമമായി, ഇന്നലെ നടന്ന കുടമാറ്റം കാണാൻ ജനം ഒന്നാകെ തൃശൂരിലേക്ക് ഒഴുകിയെത്തി. കൊവിഡ് രണ്ടുകൊല്ലം മുടക്കിയ പൂരം വീണ്ടുമെത്തിയപ്പോൾ ജനം ശരിക്കും ആഘോഷിക്കുകയാണ്. വർണക്കുടകൾക്കു പുറമെ എൽ.ഇ.ഡി കുടകളും ഇക്കുറി കുടമാറ്റത്തിൽ സ്ഥാനം പിടിച്ചിരുന്നു. ഭദ്രകാളിയും ,ശിവനും, ശിവലിംഗവും, പാമ്പുമെല്ലാം. കുടമാറ്റത്തിന് മാറ്റ് കൂട്ടി.


പഞ്ചവാദ്യ അകംപടിയോടെയെത്തിയ മഠത്തിൽ വരവ് പൂര പ്രേമികളെ ആവേശത്തിലാഴ്ത്തി.. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും എല്ലാം കാണികളെ ത്രസിപ്പച്ച് മുന്നേറി. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലുള്ള 250 പേരടങ്ങുന്ന വാദ്യസംഘമാണ് ഇലഞ്ഞിച്ചോട്ടിൽ താളമേള വിസ്മയം തീർത്തത്.സന്ധ്യക്ക്് കുടമാറ്റം നടക്കുമ്പോൾ മഴപെയ്‌തെങ്കിലും അത് സന്തോഷപ്പെരുമഴയായി പൂരക്കൂട്ടത്തിൻറെ ആവേശം വർധിപ്പിച്ചതല്ലാതെ പ്രതികൂലമായി ബാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles