Saturday, January 11, 2025

Top 5 This Week

Related Posts

പീഢാനുഭവ സ്മരണയുമായി ഇന്ന് ദു:ഖ വെള്ളി ആചരണം

ക്രിസ്തുവിൻറെ പീഡാസഹനത്തിൻറെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ദൈവപുത്രൻ മനുഷ്യനായി അവതരിക്കുകയും മനുഷ്യ കുലത്തിന്റെ പാപങ്ങൾക്ക് പരിഹാരമായി കുരിശുമരണം വരിച്ചുവെന്നുമാണ് വിശ്വാസം.

ജനങ്ങളെ അഹിംസ, മാനവികത, സാഹോദര്യം, സമാധാനം, ഐക്യം, എന്നിവയിലേക്കു നയിച്ച യേശുവിനെ യൂദാസ് 30 വെള്ളിക്കാശിനു ഒറ്റിക്കൊടുക്കുകയും ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷക്കു വിധിക്കുകയുമായിരുന്നു.

യേശു മുൾക്കിരീടവും ചൂടി കുരിശും തോളിലേറ്റി ചാട്ടവാറടിയും കൊണ്ടാണ് കാൽവരി മൗണ്ടിൽ മരണത്തിലേക്കു നടന്നുകയറിയത്്.
കുരിശാരോഹണത്തിന്റെ ത്യാഗ സ്മരണയുമായി വിശ്വാസികൾ പരിഹാരപ്രദക്ഷിണവും നഗരികാണിക്കലും നടത്തും.. ദൈവാലയങ്ങളിൽ രാവിലെ പ്രാർഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും. ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles