Wednesday, December 25, 2024

Top 5 This Week

Related Posts

പി.ടി. ഉയര്‍ത്തിയ മൂല്യാധിഷ്ടിത രാഷ്ട്രീയത്തിന്റെ സന്ദേശവാഹകയാവും ഉമയെന്ന് വി.എം.സുധീരന്‍

തൃക്കാക്കര പിടി ഉയര്‍ത്തിയ മൂല്യാധിഷ്ടിത രാഷ്ട്രീയത്തിന്റെയും ജനപക്ഷ രാഷ്ട്രീയത്തിന്റെയും സന്ദേശ വാഹകയാവാന്‍ ഉമക്ക് സാധിക്കുമെന്ന് വി.എം. സുധീരന്‍.
യു.ഡി.എഫ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.പി.സി.സി മുന്‍ പ്രസിഡന്റകൂടിയായ വി.എം സുധീരന്‍. കെ റെയിലുമായി ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി വിജയനുള്ള ഷോക്ക് ട്രീറ്റ്‌മെന്റായി തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിനെ മാറ്റണമെന്നും സുധീരന്‍ അഭ്യര്‍ഥിച്ചു. ഉമയുടെ സ്ഥാനാര്‍തിഥ്വം സൂചിപ്പിക്കുന്നത് പി ടി നേടിയ ഭൂരിപക്ഷം ഉമ വര്‍ധിപ്പിക്കുമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം പിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ജെബി മേത്തര്‍, ടി ജെ വിനോദ് എം.എല്‍.എ., ഷിബു തെക്കും പുറം, നേതാക്കളായ മുഹമ്മദ് ഷിയാസ്, ഡൊമനിക്ക് പ്രസന്റേഷന്‍, ജയ്‌സണ്‍ ജോസഫ്, അബദുള്‍ മുത്തലിബ്, കെ.പി ധനപാലന്‍, ദീപ്തി മേരി വര്‍ഗീസ്, ജോസഫ് അലക്‌സ്, പി കെ ജലീല്‍,നൗഷാദ് പല്ലച്ചി, ജോഷി പള്ളന്‍ , എന്നിവര്‍ സന്നിഹിതരായിരുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles