പാലിന് വര്‍ധിപ്പിക്കുന്ന വിലയില്‍ 83.75 ശതമാനം കര്‍ഷകര്‍ക്ക് ലഭിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

0
294

പാലക്കാട് : പാലിന് വര്‍ധിപ്പിക്കുന്ന വിലയില്‍ 83.75 ശതമാനം കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന് മൃഗസംരക്ഷണക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. 2022 ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും വില്‍പനയും നിയന്ത്രിക്കല്‍) ബില്ല് സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തിലെ കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രീതം എന്നിവയുടെ ലഭ്യതഉറപ്പാക്കുന്നതിനാണ് ബില്‍കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ചര്‍മ്മമുഴ രോഗത്തിനുള്ള വാക്‌സിന്‍ എല്ലാപഞ്ചായത്തുകളിലും ലഭ്യമാക്കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.
മുതലമടയില്‍ കേരള ഫീഡ്‌സിന്റെ സഹായത്തോടെ മക്കാച്ചോളം കൃഷി ഒരു പൈലറ്റ് പ്രൊജക്റ്റ് ആക്കി സാധ്യമായ എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here