Monday, January 27, 2025

Top 5 This Week

Related Posts

പാലക്കാട് ഒറ്റപ്പാലത്ത് ഫ്‌ലാറ്റില്‍ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേല്‍പ്പിച്ചു

പാലക്കാട് : ഒറ്റപ്പാലത്ത് ഫ്‌ലാറ്റില്‍ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേല്‍പ്പിച്ചു. തൃശൂര്‍ സ്വദേശിയായ സുനില്‍ കുമാര്‍,മകന്‍ കിരണ്‍ എന്നിവരെയാണ് 10 ഓളം പേര്‍ ചേര്‍ന്ന് ആക്രമിച്ചത്.ഫ്‌ലാറ്റില്‍ ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന ബസ് ജീവനക്കാര്‍ക്കും പരിക്കേറ്റു.അക്രമികളെ ഉടന്‍ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം തൃശ്ശൂര്‍ റൂട്ടില്‍ ബസുകള്‍ സമരം നടത്തുകയാണ്.

പതിവുപോലെ ബസ് സര്‍വ്വീസ് നിര്‍ത്തി ഫ്‌ലാറ്റില്‍ വന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പത്തോളം പേര്‍ ബൈക്കിലെത്തി ആക്രമിക്കുന്നത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന രണ്ട് ബസ് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബസ് കണ്ടക്ടര്‍ കുന്നത്തുവീട്ടില്‍ രാജന്‍, തൃശൂര്‍ കോടാലി സ്വദേശി രതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ നാല് പേരെയും പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആരാണ് ആക്രമിച്ചിരിക്കുന്നതെന്നത് വ്യക്തമല്ല.അതിനാല്‍ തന്നെ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ജീവനക്കാര്‍ സമരം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles