Monday, January 27, 2025

Top 5 This Week

Related Posts

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിര്യാതനായി

കോഴിക്കോട് : മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്ും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ്പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74)നിര്യാതനായി. ഞായറാഴ്ച ഉച്ച 12.30ഓടെ അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിൽവച്ചായിരുന്നു മരണം.
ചന്ദ്രിക ദിനപത്രം ഡയറക്ടർ, പാർട്ടി ദേശീയ രാഷ്ട്രീയകാര്യസമിതി ചെയർമാൻ, ആയിരത്തിലേറെ പള്ളികളുടെ ഖാദിയും ആയിരുന്നു.
2009ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റത്.
1990 മുതൽ 19 വർഷം മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻറ്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. ചെമ്മാട് ദാറുൽ ഹുദ, പട്ടിക്കാട് ജാമിഅ, കുണ്ടൂർ മർക്കസ്, വളാഞ്ചേരി മർക്കസ്, കരുവാരകുണ്ട് ദാറുന്നജാത്ത് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പരമാധികാരിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles