Friday, December 27, 2024

Top 5 This Week

Related Posts

പശ്ചിമബംഗാൾ ഗവർണർ ഡോ: സി.വി ആനന്ദബോസ്‌ ചക്കുളത്തുകാവ് ക്ഷേത്രം സന്ദർശിച്ചു


പശ്ചിമബംഗാൾ ഗവർണർ ഡോ: സി.വി ആനന്ദബോസ്‌ ചക്കുളത്തുകാവ് ക്ഷേത്രം സന്ദർശിച്ചു.ക്ഷേത്രത്തിൽ എത്തിയ ഗവർണറെ ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി , ക്ഷേത്രമേശാന്തി രൻജിത്ത് ബി. നമ്പൂതിരിയും ചേർന്ന് സ്വീകരിച്ചു.വർഷങ്ങളായി ഡോ:സി.വി ആനന്ദബോസാണ് ചക്കുളത്തു കാവിലെ പൊങ്കാലയ്ക്ക് സമാപനം കുറിക്കുന്ന കാർത്തിക സ്തംഭത്തിലേക്ക് അഗ്നിപകരുന്നത്.

ചക്കുളത്ത് അമ്മയുടെ അനുഗ്രഹമാണ് തന്റെ ജീവത്തിലെ ഉയർച്ചക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യകാര്യദര്‍ശിയുമായ രാധാകൃഷ്ണന്‍ നമ്പൂതിരി ,ഉണ്ണികൃഷ്ണൻ നമ്പൂതിരി കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ,ക്ഷേത്ര മേൽശാന്തിമാരായ അശോകൻ നമ്പൂതിരി ,രഞ്ജിത്ത് ബി നമ്പൂതിരി ,ദുർഗ്ഗാദത്തൻ നമ്പൂതിരി ,ജയസൂര്യ നമ്പൂതിരി ,ഹരിക്കുട്ടൻ നമ്പൂതിരി ,ക്ഷേത്രം അഡ്മിന്‌സ്‌ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍,മാനേജർ സത്യൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles