Friday, December 27, 2024

Top 5 This Week

Related Posts

പശ്ചിമഘട്ട നീര്‍ച്ചാല്‍ മാപ്പിങ്ങ് സംസ്ഥാനതല ഉദ്ഘാടനം നാളെ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും

. ഇടുക്കി: നവേകരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സുരക്ഷിതമാക്കാം പശ്ചിമഘട്ടം പദ്ധതിയിലെ നീര്‍ച്ചാല്‍ മാപ്പിങ്ങ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ബ്രോഷര്‍ പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാളെ (21.01.23) നിര്‍വ്വഹിക്കും. ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മണിക്ക് ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നവകേരളം കര്‍മപദ്ധതി 2 സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ വിഷയാവതരണം നടത്തും. വാഴൂര്‍ സോമന്‍ എം.എല്‍.എ ബ്രോഷര്‍ ഏറ്റു വാങ്ങും. എം.എം.മണി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. പി.ജെ. ജോസഫ് എം.എല്‍.എ ലോഗോ പ്രകാശനം നിര്‍വ്വഹിക്കും. അഡ്വ. എ. രാജ എം.എല്‍.എ മാപ്പത്തോണ്‍ വീഡിയോ പ്രകാശനം ചെയ്യും.

ഹരിതകേരളം മിഷന്റെയും കേരള പുന:നിര്‍മ്മാണ പദ്ധതിയുടെയും നേതൃത്വത്തില്‍ പശ്ചിമഘട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 230 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നീര്‍ച്ചാല്‍ ശൃംഖല ശാസ്ത്രീയമായി കണ്ടെത്തി വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. കേരള സംസ്ഥാന ഐ.ടി മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന മാപത്തോണ്‍ കേരളയില്‍ ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ നീര്‍ച്ചാല്‍ ശൃംഖല പൂര്‍ണമായി കണ്ടെത്തി മാപ് ചെയ്താണ് പ്രവര്‍ത്തനം നടത്തുന്നത്. നീര്‍ച്ചാലുകളിലെ തടസ്സങ്ങള്‍ നീക്കി വീണ്ടെടുക്കുന്ന പദ്ധതിയാണ് അടുത്ത ഘട്ടമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു. ഇനി ഞാന്‍ ഒഴുകട്ടെ ജനകീയ നീര്‍ച്ചാല്‍ വീണ്ടെടുപ്പിന്റെ മൂന്നാം ഘട്ടമാണ്.

ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ്, കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ലതീഷ് എം., കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മാത്യു കെ. ജോണ്‍, കേരള പുന:നിര്‍മ്മാണ പദ്ധതി ഡെപ്യൂട്ടി സി.ഇ.ഒ കെ. മുഹമ്മദ് വൈ. സഫറുള്ള, കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍, ജലസേചനവും ഭരണവും വകുപ്പ് ചീഫ് എഞ്ചിനീയര്‍ ആര്‍. പ്രിയേഷ്, ഹരിതകേരളം മിഷന്‍ അസി.കോര്‍ഡിനേറ്റര്‍ എബ്രഹാം കോശി, ഇടുക്കി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. വി.ആര്‍. രാജേഷ് എന്നിവര്‍ പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles