Thursday, December 26, 2024

Top 5 This Week

Related Posts

പല്ലാരിമംഗലത്ത് സ്‌കൂട്ടറിൽ ബസ് ഇടിച്ച് വിദ്യാർഥി മരിച്ചു

മൂവാറ്റുപുഴ ; കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. പല്ലാരി മംഗലം കൂവള്ളൂർ കൊള്ളിക്കുന്നേൽ ഷാജിയുടെ മകൻ മുഹമ്മദ് അഷ്‌കർ (അപ്പു – 17) ആണ് മരിച്ചത്.

ചൊവ്വാഴ്ച്ച രാവിലെ ഏഴിന് കൂവള്ളൂർ – കൂറ്റംവേലി റോഡിൽ മണിക്കിണർ മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം. ഊന്നുകൽ – മുവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അഷ്‌ക്കറിനെ നാട്ടുകാർ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടിവാട് ഗവ. വി.എച്ച്.എസ്.സി ഒന്നാം വർഷ വിദ്യാർത്ഥിയാണ്. മാതാവ്: ജാസ്മിൻ. സഹോദരി: നിത.
കബറടക്കം നടത്തി. പോത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കബറടക്കം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles