Friday, December 27, 2024

Top 5 This Week

Related Posts

പരീക്ഷകളിൽ മികച്ച വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാങ്കാംകുഴി യൂണിറ്റ് സംഘടിപ്പിച്ച മെറിറ്റ് അവാർഡ് ദാന സമ്മേളനം ജില്ലാ സെക്രട്ടറി മണിക്കുട്ടൻ എലൈറ്റ് ഉദ്‌ഘാടനം ചെയ്യുന്നു.

മാവേലിക്കര : എസ് എസ്എൽ സി പ്ലസ്‌ടു പരീക്ഷകളിൽ ഉൾപ്പടെ മികച്ച വിജയം നേടിയ വ്യാപാരികളുടെ മക്കളെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാങ്കാംകുഴി യൂണിറ്റിൻറ്റെ നേതൃത്വത്തിൽ അനുമോദിച്ചു.തഴക്കര പഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടന്ന മെറിറ്റ് അവാർഡ് ദാനവും സമ്മേളനവും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി മണിക്കുട്ടൻ എലൈറ്റ് ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് റ്റി എൻ ദേവരാജ്‌കുമാർ അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡൻറ് മഠത്തിൽ ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി .നിയോജക മണ്ഡലം സെക്രട്ടറി മണിക്കുട്ടൻ ഇ ഷോപ്പി വ്യാപാരികളുടെ അംഗത്വ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു.യൂണിറ്റ് രക്ഷാധികാരി ഡോ എ വി ആനന്ദരാജ് സെക്രട്ടറി ജി.രാജഗോപാൽ,യൂണിറ്റ് ഭാരവാഹികളായ നൗഷാദ് മാങ്കാംകുഴി, ശിവജി അറ്റ്‌ലസ്,ആർ പ്രഭാകരക്കുറുപ്പ്‌,പി രാമൻതമ്പി,ബി രാജശേഖരൻപിള്ള,ഷാനുൽ. റ്റി എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles