Tuesday, January 7, 2025

Top 5 This Week

Related Posts

“നൗകരി ജ്വാല” പോസ്റ്റർ പ്രകാശനം ചെയ്തു

കല്പറ്റ:വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടേയും ഷീൻ ഇന്റർനാഷണലിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾക്കും അവരുടെ ആശ്രിതർക്കുമായി നടത്തുന്ന സൗജന്യ പി.എസ്.സി പരിശീലന പദ്ധതിയായ നൗകരി ജ്വാലയുടെ പോസ്റ്റർ പ്രകാശനം വയനാട് ജില്ലാ കളക്ടർ ഡോ:രേണുരാജ് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് നൽകി പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത്‌ അംഗം സിന്ധു ശ്രീധരൻ,കെ.റഫ്‌നാസ് മക്കിയാട്, മുഹമ്മദ്‌ ആഷിഫ്. പി, അനസ് തുടങ്ങിയവർ സംബന്ധിച്ചു.

കുടുംബശ്രീ മെമ്പർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സൗജന്യമായി പങ്കെടുക്കാൻ സാധിക്കുന്ന
നൂറുദിന ഒൺലൈൻ സമഗ്ര പരിശീലന പരിപാടി ജൂലൈ 31 നു ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles