Tuesday, December 24, 2024

Top 5 This Week

Related Posts

നെഹ്റു യുവ കേന്ദ്രയും, സോക്കർ സ്‌കൂളും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ : ദേശീയ യുവജന ദിനമായി ആഘോഷിക്കപ്പെടുന്ന സ്വാമി വിവേകാനന്ദന്റെ ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവ കേന്ദ്രയും, സോക്കർ സ്‌കൂളും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.. നൂറു കണക്കിന് യുവാക്കൾ പങ്കെടുത്ത ക്യാമ്പിനോടാനുബന്ധിച്ചു സംഘടിപ്പിച്ച സെമിനാറിന്റെ ഉo്ഘാടനം ഐ എം എ ബ്ലഡ് ബാങ്ക് പ്രസിഡന്റ് ഡോക്ടർ സൊണി തോമസ് നിർവഹിച്ചു..

രക്ത ദാനവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഐ എം എ ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ ജയചന്ദ്രൻ സെമിനാറിൽ അവതരിപ്പിച്ചു. ഐ എം എ ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോക്ടർ ജേക്കബ് സി വി ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ നെഹ്റു യുവ കേന്ദ്ര ജില്ലാ ഓഫീസർ സച്ചിൻ, സോക്കർ സ്‌കൂൾ ഡയറക്ടർ സലിംകുട്ടി, രക്ത ദാന പ്രവർത്തകരായ പ്രദീപ്, ശ്രീ അജീഷ്, ദേശീയ കായിക താരം അഞ്ജലി ജോസ്, നെഹ്റു യുവ കേന്ദ്ര തൊടുപുഴ ബ്ലോക്ക് വോളന്റീർ വിൽസൺ എന്നിവർ സന്നിഹിതരായിരുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles