Monday, January 27, 2025

Top 5 This Week

Related Posts

നൂറുമേനി വിജയം നേടി മൂവാറ്റുപുഴ ബ്‌ളോക്ക് പഞ്ചായത്ത്

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷവും 100% പദ്ധതി വിഹിതം ചെലവഴിച്ച് അഭിമാനാർഹമായ നേട്ടം കൈവരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ അറിയിച്ചു. മുൻ വർഷത്തിൽ നിന്നും വ്യത്യസ്തമായി പൊതുവിഭാഗം, പട്ടികജാതി വിഭാഗം, പട്ടികവർഗ്ഗ വിഭാഗം, ധനകാര്യ കമ്മീഷൻ ഗ്രാന്റ് എന്നീ വിഭാഗങ്ങളിലെല്ലാം പ്രത്യേകം 100% കൈവരിക്കാനായത് എടുത്തു പറയേണ്ട നേട്ടമാണ്. പദ്ധതി വിഹിതം ചെലവഴിച്ചതിൽ നിലവിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തും, സംസ്ഥാനത്ത് നാലാം സ്ഥാനത്തുമാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്
വികസന ഫണ്ട് പൊതുവിഭാഗത്തിൽ 2,04,08,000/- രൂപയും, പട്ടികജാതി വിഭാഗത്തിൽ 78,95,000/- രൂപയും, പട്ടികവർഗ്ഗ വിഭാഗത്തിൽ 2,94,000/- രൂപയും, ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിഹിതത്തിൽ 1,12,58,874/-രൂപയും ഉൾപ്പെടെ 3,97,44,873/- രൂപയാണ് നടപ്പ് സാമ്പത്തിക വ4ഷം ചെലവഴിച്ചത്.
ലൈഫ് ഭവന പദ്ധതി, പി.എം.എ.വൈ. ഭവന പദ്ധതി, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, വിവിധ ബഡ്‌സ് സ്‌കൂളുകൾക്ക് വിഹിതം, അംഗൻവാടികൾക്ക് പൂരക പോഷകാഹാര വിഹിതം, വിവിധ ഇടങ്ങളിൽ വൈദ്യുതി ലൈൻ നീട്ടൽ, കുടിവെള്ള പൈപ്പ് ലൈൻ നീട്ടൽ, മറ്റു സ്വാശ്രയ കുടിവെള്ള പദ്ധതികൾ, പട്ടിക ജാതി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, ശയ്യാവലംബികളായ രോഗികൾക്ക് പാലിയേറ്റിവ് പരിചരണം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വനിതാ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ സംരംഭ സബ്‌സിഡി, ക്ഷീരകർഷകർക്ക് ഇൻസെന്റീവ്, സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷി-പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതികൾ, പരമ്പരാഗത ജലസ്രോതസുകളുടെ സംരക്ഷണ പ്രവൃത്തികൾ, റോഡുകൾ, പൊതുകെട്ടിടങ്ങൾ, കലിങ്കുകൾ, കുളിക്കടവുകൾ ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യ വികസന പ്രവൃത്തികൾ, ബ്ലോക്ക് പഞ്ചായത്തിന്റെ ഐ.എസ്.ഒ. സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിർമ്മാ ണ പ്രവൃത്തികൾ, വിവിധ പട്ടികജാതി കോളനികളുടെ അടിസ്ഥാന സൌകര്യ വികസന പ്രവൃത്തികൾ, വജ്രജൂബിലി ഫെലോഷിപ്പ് കലാപരിശീലനം, ശുചിത്വ-മാലിന്യസംസ്‌കരണം എന്നീ മേഖലകളിലായാണ് പദ്ധതി വിഹിതം ചെലവഴിച്ചത്.
പട്ടികജാതി ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി. ഉൾപ്പെടെയുള്ള മൽസര പരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനായി മാർഗ്ഗദീപം എന്ന പേരിൽ ഒരു പ്രൊജക്റ്റ് സംസ്ഥാന കോ-ഓർഡിനേഷൻ സമിതിയുടെ പ്രത്യേക അനുമതിയോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിവരുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനും, പുനഃചംക്രമണം നടത്തുന്നതിനുമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ പ്ലാസ്റ്റിക് ഷ്രഡിങ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. ക്ലീൻ കേരള കമ്പനിയുടെ സഹകരണത്തോടെ മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിൽപ്പെട്ട എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ഹരിതകർമ്മസേന മുഖേന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് മെഷീൻ ഉപയോഗിച്ച് പൊടിക്കുകയും, ആയത് റോഡ് ടാറിങ് മുതലായ പ്രവർത്തികൾക്ക് ഉപയോഗിക്കുകയും ചെയ്തു വരുന്നു.
സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപുതന്നെ ബ്ലോക്ക് പഞ്ചായത്തിന് 100% നേട്ടം കൈവരിക്കാനായത് ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും യോജിച്ചുള്ള കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും ് പ്രൊഫ. ജോസ് അഗസ്റ്റിൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles