Sunday, December 29, 2024

Top 5 This Week

Related Posts

നീതിയുടെ വിജയം : ശ്രീറാമിനെതിരെയുള്ള നരഹത്യാക്കുറ്റം ഒഴിവാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യാകുറ്റം ഒഴിവാക്കിയ കീഴ്‌കോടതി വിധി ഹൈക്കോടിതി സ്‌റ്റേ ചെയ്തു. കീഴ്‌കോടതി ഉത്തരവിനെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി ശ്രീറാമിനെതിരായ നരഹത്യ കുറ്റം നിലനിൽക്കുമോ എന്ന് പരിശോധിക്കാമെന്ന് വ്യക്തമാക്കി. രണ്ടുമാസത്തേക്ക് കേസിന്റെ വിചാരണ നടപടികൾ നിർത്തിവെക്കാനും ഹർജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്‌മാൻ ഉത്തരവിട്ടു.

പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി പരിഗണിച്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ മജിസ് ട്രേറ്റ് കോടതിയാണ്് നരഹത്യാ വകുപ്പ് ഒഴിവാക്കിയത്. നരഹത്യാകുറ്റം ഒഴിവാക്കിയത് സമൂഹത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മദ്യപിച്ച് അമിത വേഗതയിൽ വാഹനനം ഓടിച്ചതാണ് അപകടത്തിനുകാരണമെന്നാണ് കേസ്. എന്നാൽ രക്തസാമ്പിൾ പരിശോധിക്കാതെ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിച്ചെടുക്കാൻ പോലീസ് ശ്രമിച്ചുവെന്നതാണ് വിമർശനത്തിനിടയാക്കിയത്. കീഴ്‌കോടതി വിധിയും ജനകീയ പ്രത്‌ഷേധവും സർക്കാരിനെയും സമ്മർദ്ദത്തിലാഴ്ത്തി. ഇതോടെയാണ് സർക്കാർ അപ്പിലുമായി ഹൈക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles