Wednesday, December 25, 2024

Top 5 This Week

Related Posts

നിർമല കോളേജിൽ പൂർവ്വവിദ്യാർത്ഥി സമ്മേളനം ജനുവരി 14 ന്

മൂവാറ്റുപുഴ നിർമല കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ സമ്മേളനം (Nirmalites ReUnion )ജനുവരി 14-ാം തീയതി വൈകിട്ട്് 03.30ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും

മൂവാറ്റുപുഴ നിർമല കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ സമ്മേളനം (Nirmalites ReUnion )ജനുവരി 14-ാം തീയതി വൈകിട്ട്് 03.30ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സമ്മേളനത്തിൽ 1971, 72, 73 വർഷങ്ങളിൽ കോളേജിൽ നിന്നും ഡിഗ്രി, പി.ജി., പഠനം പൂർത്തിയാക്കിയ എല്ലാ വിദ്യാർത്ഥികളേയും, ആദരിക്കും.

മുൻകാല കോളേജ് യൂണിയൻ ഭാരവാഹികളെയും, സി.ബി.ഐ. ഡി.ഐ.ജി. യായി നിയമിതനായ അനൂപ് ടി. മാത്യൂസ്, ഷാഹൂൽ ഹമീദ് ഐ.പി.എസ്., ഇടുക്കി എസ്.പി. ആയി നിയമിതനായി കെ. എം. ജിജിമോൻ, എഡിസൺ അവാർഡ് ജേതാവ് ഡോ. ലാലു ജോസഫ്, മികച്ച അധ്യാപക അവാർഡ് ജേതാവ് കെ. എം. നൗഫൽ, ജെയിംസ് വെബ് വിശകലന സംഘത്തിലെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ശാസ്ത്രജ്ഞ ഡോ. ജെസി ജോസ്, പെരുമ്പാവൂർ എം.എൽ.എ. എൽദോസ് കുന്നപ്പിള്ളി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പ്രൊഫ. ജോസ് അഗസ്റ്റിൻ, മൂവാറ്റുപുഴ മുൻസിപ്പൽ ചെയർമാൻ പി. പി. എൽദോസ്, മികച്ച സംഘാടക അവാർഡ് ജേതാവും ഗ്ലോബൽ ഇക്കോ-സൊലൂഷൻസ് മേധാവിയും ആയ സക്കറിയ ജോയി, ഇന്ത്യ ബുക്ക് ഓഫ് റിക്കോഡിലും, ഏഷ്യ ബുക്ക് ഓഫ് റിക്കോഡിലും ഇടംപിടിച്ച അജയ് വി. ജോൺ തുടങ്ങി കഴിഞ്ഞ കാലങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച പൂർവ്വവിദ്യാർത്ഥികളേയും സമ്മേളനത്തിൽ പ്രത്യേകം ആദരിക്കും.

പ്രീഡിഗ്രി മുതൽ ഗവേഷണം വരെയുള്ള ഏതെങ്കിലും കോഴ്‌സുകളിൽ പഠനം പൂർത്തികരിച്ച കോളേജിലെ മുഴുവൻ പൂർവ്വവിദ്യാർത്ഥികളേയും ഈ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നു. സമ്മേളനത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ താത്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കുക.

997566100, 9744763434, 9539490339

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles