നിരവധി കേസിലെ പ്രതിയും കൂട്ടാളിയും കഞ്ചാവുമായി പിടിയിൽ .
ശാസ്താംകോട്ട: നിരവധി കേസിലെ പ്രതിയേയും കൂട്ടാളിയേയും പോലീസ് പിടികൂടി.കുന്നത്തൂർ തുരുത്തിക്കര കല്ലുംമൂട്ടിൽ താഴതിൽ വീട്ടിൽ സുരേഷ് എന്ന കാട്ടി സുരേഷ് (30) പത്തനാപുരം കുര ചരുവിള താഴതിൽ അഖിൽ (25) എന്നിവരെ 3.500 kg കഞ്ചാവുമായി കൊല്ലം റൂറൽ ഡാൻസാഫ് ടീമും ശാസ്താംക്കോട്ട പോലീസും ചേർന്ന് ശാസ്താംകോട്ട മുതുപിലാക്കാട് ഷാപ്പ് മുക്കിന് സമീപം വെച്ച് സംയുകതമായി പിടികൂടിയത്.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവികെ .എം സാബു മാത്യു ഐ . പി. എസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട ഡി.വൈ.എസ് പി ജലീൽ തോട്ടത്തിലിൻ്റെ നിർദ്ദേശനുസരണം ശാസ്താംകോട്ട പോലീസ് ഇൻസ്പെക്ടർ കെ.ബി മനോജ്കുമാർ, എസ്.ഐ മാരായ ഷാനവാസ് കെ. എച്ച്,രഘുവരൻ, അജിത്ത്, വിജയരാജൻ, നൗഷാദ് ,സി.പി.ഒ അഖിൽ ചന്ദ്രൻ, ഡാൻസാഫ് ടീം
എസ് ഐ മാരായ ജ്യോതിഷ് ചിറവൂർ, ശ്രീകുമാർ,മനു, സി.പി.ഒ മാരായ നഹാസ്, വിപിൻ ക്ലീറ്റസ്, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. സുരേഷ് മുൻ കഞ്ചാവ് കേസ് പ്രതിയും റിമാൻഡിൽ കഴിഞ്ഞിട്ടുള്ള ആളുമാണ്. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.