Tuesday, December 24, 2024

Top 5 This Week

Related Posts

നാഷണല്‍ സ്‌കൂള്‍സ് കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊല്ലം: നാഷണല്‍ സ്‌കൂള്‍സ് കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൊല്ലം രാമവര്‍മ്മ ക്ലബ്ബില്‍ അഡ്വ: പി.എ.ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘടനയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മോഹന്‍ എസ് മംഗലശ്ശേരി, അഡ്വ: പി എ ഷാജി(രക്ഷാധികാരി), ആര്‍ സനജന്‍(പ്രസിഡന്റ്) എ.കെ.നിസാം, ബി.എസ് ബിനുപ്രകാശ്(വൈസ് പ്രസിഡന്റ്) എ.അജി (ജനറല്‍ സെക്രട്ടറി), സിനു ഡാനിയല്‍ (ട്രഷറര്‍), മേരി സബീന ഗോമസ്, ജാസ്മി എസ് (ജോയിന്റ് സെക്രട്ടറി)എന്നിവരേയും നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി അമന്‍കുമാര്‍ ഗുപ്ത (ബാംഗ്ലൂര്‍)യേയും തെരഞ്ഞെടുത്തു. നവംബര്‍ രണ്ടാം വാരം സംഘടനയില്‍ ഉള്‍പ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ മേഖലാ കലോത്സവം കരുനാഗപ്പള്ളിയില്‍ നടത്തുവാനും യോഗത്തില്‍ തീരുമാനമായി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles