Friday, December 27, 2024

Top 5 This Week

Related Posts

നാല് വർഷത്തിനുള്ളിൽ 3000 വർഗീയ കലാപങ്ങൾ

കഴിഞ്ഞ നാലു വർഷത്തിനിടെ രാജ്യത്ത് നടന്നത് 3,000ത്തോളം വർഗീയ കലാപങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പാർലമെന്റിൽ അറിയിച്ചു. 2017നും 2021നും ഇടയിൽ 2,900 സാമുദായിക, മത ലഹളകളാണ് രജിസ്റ്റർ ചെയ്തത്. രാജ്യസഭയിലെ ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ മന്ത്രി കണക്കുകൾ വ്യക്തമാക്കിയത്.

നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി റിപ്പോർട്ട് അവതരിപ്പിച്ചത്. 2017ൽ 723, ഉം 2018 ൽ 512 ഉം 2019ൽ 857 ഉം 2020 ൽ 857 ഉം 2021ൽ 378 ഉം കലാപങ്ങൾ നടന്നതായാണ് കണക്ക്്്

ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ 2018 ജൂലൈ 23നും സെപ്റ്റംബർ 25നും സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദേശം നൽകിയിരുന്നു. വർഗീയലഹളകൾക്കിടയാക്കാനിടയുള്ള തരത്തിൽ വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കാൻ 2018 ജൂലൈ നാലിനും നിർദേശമിറക്കിയിരുന്നു. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളാനും ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles