Wednesday, December 25, 2024

Top 5 This Week

Related Posts

നാടെങ്ങും ലോക കപ്പിന്റെ ആരവം ഉയരവെ ലയണൽ മെസ്സിയുടെ വിസ്മയിപ്പിക്കുന്ന ചിത്രം വരച്ച് കോളേജ് വിദ്യാർഥി

മൂവാറ്റുപുഴ : ലോക കപ്പിന്റെ ആവേശം നാടെങ്ങും ഉയരവെ ഫുട്‌ബോൾ ആരാധകരുടെ ഇഷ്ട താരവും അർജന്റീനയുടെ കാപ്റ്റനുമായ ലയണൽ മെസ്സിയുടെ ചാർട്ട് പേപ്പറിൽ വരച്ച കൂറ്റൻ ചിത്രം അത്ഭുതവും വിസ്്മയവും സൃഷ്ടിക്കുന്നു. നിർമ്മലാകോളേജിലെ പൂർവ വിദ്യാർഥിയും ചിത്രകലാ ക്ലബ്ബായ വർണശാലയിലെ അംഗവുമായിരുന്ന അജയ് വി. ജോണാണ് കോളേജിന്റെ ബാസ്‌ക്കറ്റ് ബോൾ കോർട്ടിൽ മെസ്സിയുടെ ചിത്രം ഒരുക്കിയത്. ഒമ്പത്് മീറ്റർ വീതിയും 10.8 മീറ്റർ നീളവും ഉള്ള കാൻവാസിലാണ് ചി്ത്രം വരച്ചിരിക്കുന്നത്. ഉയരത്തിൽ നി്ന്നു നോക്കിയാൽ മാത്രം ദൃശ്യമാകുന്ന ചിത്രം കാണികളിൽ ഫുട്്‌ബോൾ ആവേശവും നിറക്കുന്നതാണ്. 250 ചാർട്ടുപേപ്പറിൽ 1,18,800 ചതുരങ്ങൾ വരച്ച്് ചെമപ്പ്്, ഓറഞ്ച,് മഞ്ഞ, കറുപ്പ്, നീല കളർ ഉപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. ആയിരത്തി നാൽപ്പത്തിയാറ് ചതുരശ്രയടി വലുപ്പം ചിത്രത്തിന് ഉണ്ട്

ഒരു വർഷത്തോളം സമയമെടുത്താണ് ഇത്തരം ഒരു പെയിന്റിങ് പൂർത്തീകരിച്ചതെന്നു അജയ് വി. ജോൺ പറഞ്ഞു. വരയ്ക്കുന്നതിനു മെസ്സിയുടെ ചിത്രം തിരഞ്ഞെടുത്തതിന്റെ കാരണം എന്താണെന്ന ചോദ്യത്തിനു താൻ മെസ്സിയുടെയും അതുവഴി അർജന്റീനയുടെയും ഫാൻസാണെന്നായിരുന്നു മറുപടി.
നേരത്തെ മുട്ടത്തോടിന്റെ ഉളളിൽ മഹാത്മാഗാന്ധിയുടെ ചിത്രം വരച്ച് ഇന്ത്യാ ബുക്ക്് ഓഫ് റെക്കോഡ്‌സിലും, ഏഷ്യൻബുക്ക്് ഓഫ് റോക്കോഡ്‌സിലും ജേതാവായിട്ടുളള്ള അജയ് വി. ജോൺ മൂവാറ്റുപുഴ പോത്താനിക്കാട് വെട്ടി്കകുഴിയിൽ ജോണി റോസ്ലി ദമ്പതികളുടെ മകനാണ്. ഒരു വർഷം കൊണ്ടുവരച്ച്് ചിത്രം കോളേജിലെ കോളേജിന്റെ ബാസ്‌ക്കറ്റ് ബോൾ ഗ്രൗണ്ടിൽ കൂട്ടിയോചിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ വർഷമാണ് നിർമല കോളേജിൽനിന്നു അജയ് വി. ജോൺ ബി.കോം പഠനം പൂർത്തിയാക്കിയത്. ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സി.എം.എ വിദ്യാർഥിയാണ്.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.വി തോമസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. എമ്മാനുവൽ എ ജെ. വർണ്ണശാല ക്ലബ് കോർഡിനേറ്റർ ഡോ.സനീഷ് പി.ബി എന്നിവർ നേതൃത്വം നൽകിയാണ് ചിത്രം ഗ്രൗണ്ടിൽ സജ്ജീകരിച്ചത്. ഈ വിസ്മയക്കാഴ്ചയുടെ ചിത്രവും വീഡിയോയും കോളേജിലെ വിദ്യാർഥികൾ തന്നെ മൊബൈലിൽ പകർത്തി സ്റ്റാറ്റസും മറ്റുമായി പ്രചരിപ്പിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്്്. നാട്ടിലെ മെസ്സിയുടേയും അർജന്റീനയുടെയും ആരാധകർക്ക്്് കൂടുതൽ ആഹാളാദവും നല്കുന്നതാണ് അജയ് ജോണിന്റെ ചിത്രം

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles