Saturday, November 2, 2024

Top 5 This Week

Related Posts

നാടെങ്ങും നബിദിനം ആഘോഷിച്ചു ; മത സൗഹാർദ്ദത്തിന്റെ മധുരവുമായി ക്ഷേത്രം ഭാരവാഹികൾ

മൂവാറ്റുപുഴ : മൂവാറ്റുപുഴ മേഖലയിൽ വിവിധ മഹല്ല് കമ്മിറ്റികളുടെയും മദ്രസകളുടെയും നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. മൂവാറ്റുപുഴ, പേഴയ്ക്കാപ്പിള്ളി, പള്ളിച്ചിറങ്ങര, മുളവൂർ, രണ്ടാർകര, കിഴക്കേക്കര, പുന്നമറ്റം, തുടങ്ങിയ സ്ഥലങ്ങളിൽ കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ പങ്കെടുത്ത വർണാഭമായ ഘോഷയാത്ര നടന്നു. ഘോഷയാത്രക്ക്്് അതത്് മഹല്ല് ഭാരവാഹികളും, ഇമാമുമാരും, മദ്രസ്സ അധ്യാപകരും നേതൃത്വം നല്കി. മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി പലേടത്തും ക്ഷേത്രം ഭാരവാഹികളും, ഇതര സമുദായ അംഗങ്ങളും മധുരപലഹാരവുമായി നബിദിന ഘോഷയാത്രയെ സ്വീകരിച്ചു.

കിഴക്കേക്കര മങ്ങാട്ട് മഹല്ല് ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന നബിദിന റാലിയിൽ പങ്കെടുത്തവർക്ക് മൂവാറ്റുപുഴക്കാവ് ഭഗവതീ ക്ഷേത്രം കമ്മിറ്റിയുടെ വക പായസം വിതരണം നടത്തി. പായസം വിതരണോദ്ഘാടനം മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ശിവദാസൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം രക്ഷാധികാരി കോന്നശ്ശേരി മനയ്ക്കൽ ശങ്കരൻ നമ്പൂതിരി, മങ്ങാട്ട്് മസ്്ജിദ് ഇമാം അബ്ദുൽ അസീസ് അഹ്‌സനി, ഭാരവാഹികളായ മുസ്തഫ കമാൽ, അബ്ദുൽസമദ് എന്നിവർ പ്രസംഗിച്ചു.

പള്ളിച്ചിറങ്ങരയിൽ ശ്രീപള്ളിക്കാവ് ത്രിദേവി ക്ഷേത്രം ഭാരവാഹികൾ മധുര പലഹാരം വിതരണം ചെയ്തു. ചന്ദ്രൻ നായർ, മനോജ് എം.എം., സന്തോഷ് കെ.എസ്്് എന്നിവരാണ് മധുര പലഹാരങ്ങൾ വിതരണം ചെയ്തത്.

മുളവൂർ ഹിദയാത്തുൽ ഇസ്ലാം മദ്രസ്സ, പൊന്നിരിക്കപ്പറമ്പ്് ദാറുസ്സലാം മദ്രസ്സ, മുളവൂർ ബദ്‌റുൽ ഇസ്സാം മദ്രസ്സ, കുരുമ്പിനാം പാറ മിഫ്താഹുൽ ഉലൂം മദ്രസ്സ, ചിറപ്പടി നൂറുൽ ഹുദാ മദ്രസ്സ, ഇർഷാദുൽ ഇസ്ലാം മദ്രസ്സയുടെയും നേതൃത്വത്തിൽ മുളവൂരിൽനടന്ന ഘോഷയാത്ര ആകർഷകമായിരുന്നു. പ്രവാചക പ്രകീർത്തനവും, ഘോഷയാത്രക്ക് കൊഴുപ്പേകി കുട്ടികളുടെ ദഫ് മുട്ട്്്്. അറബന മുട്ട് എന്നിവയും ഉണ്ടായിരുന്നു. പൊന്നിരിക്കപ്പറമ്പിൽ വ്യാപാരി വ്യവസായികളും ഓട്ടോറിക്ഷ ജീവനക്കാരും മറ്റും സംയുക്തമായി ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് മധുരപലഹാരങ്ങളും പാനീയങ്ങളും വിതരണം ചെയ്തു.
രണ്ടാർകര മുഹയിദ്ധീൻ ജുമാ മസ്ജിദിന്റെ നേത്രത്വത്തിൽ നടന്ന നബിദിനഘോഷയാത്ര ജുമാമസ്ജിദ് ജംഗ്ഷൻ, കാനം കവല , എന്നിവടങ്ങളിൽ സഞ്ചരിച്ച് കോട്ടപ്പുറം ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles