തൊടുപുഴ: നാഗപ്പുഴ ശാന്തുകാട് ദുര്‍ഗ ഭദ്ര ശാസ്ത നാഗ ക്ഷേത്രത്തില്‍ ഉത്സവവും പ്രതിഷ്ഠാ ദിനാചരണവും 27 മുതല്‍ ഫെബ്രുവരി ഒന്ന് വരെ നടക്കും. 27-ന് വൈകീട്ട് 7.30-നും എട്ടിനും മധ്യേ കൊടിയേറ്റ്. മേല്‍ശാന്തി ഹിതേഷ്‌കൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. രാത്രി 8.30-ന് കുട്ടികളുടെ കലാപരിപാടികള്‍. 28-ന് രാവിലെ 10-ന് ശാന്തുകാട് കാവ് സംരക്ഷണ സമിതിയും സംസ്ഥാന വനംവകുപ്പും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിസ്ഥിതി സെമിനാര്‍ ഡോ.മാത്യൂസ് വെമ്പിള്ളില്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കരോക്കെ ഗാനമേള.കലംകരിയ്ക്കല്‍, ഭദ്രാദേവിയുടെ നടയില്‍ ഭരണി ദര്‍ശനം, നൃത്തനാടകം ശ്രീ മായാഭഗവതി, മുടിയേറ്റ്, ഗരുഡനു തൂക്കം.ദുര്‍ഗാദേവിയുടെ നടയില്‍ കാര്‍ത്തിക ദര്‍ശനം, താലപ്പൊലി ഘോഷയാത്ര,തുടങ്ങിയവ നടക്കും.ഫെബ്രുവരി ഒന്നിന് ക്ഷേത്രം തന്ത്രി ആമല്ലൂര്‍ കാവനാട്ടുമന പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കലശാഭിഷേകം നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.പത്രസമ്മേളനത്തില്‍ ഉപദേശക സമിതി പ്രസിഡന്റ് എം.പി.തമ്പിക്കുട്ടന്‍, സെക്രട്ടറി പി.ബി.ബിബിന്‍, കണ്‍വീനര്‍ കെ.എസ്.മനോജ്, ഇ.ടി.പുഷ്പ കുമാര്‍ എന്നിവര്‍ പങ്കെടുത്തു