മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ പണി പൂർത്തിയായ നന്മ പ്രോപ്പർട്ടീസിന്റെ പുതിയ ഫ്‌ളാറ്റ്
സമുച്ഛയം നബീസ മീരാൻ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് മീരാന്റെ ഭാഗമായ നന്മ പ്രോപ്പർട്ടീസിന്റെ 21 ാംമത് പ്രോജക്ടാണിത്.
നന്മ ഈസ്റ്റ് ഫോർട്ട് എന്നു പേരിട്ടിരിക്കുന്ന ഇരട്ട ഗോപുരങ്ങളോടു കൂടിയ ഈ റെസിഡൻഷ്യൽ കെട്ടിടം മൂവാറ്റുപുഴയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. രണ്ട് വിലമെന്റും ഒരു ഷോപ്പും 3 BHK യുടെ 160 അപ്പാർട്ടുമെന്റുകളുമാണ് പദ്ധതിയിലുള്ളത്. ഗ്രൗണ്ട് ഫ്‌ലോർ കൂടാതെ 21 നിലകളാണുള്ളത്.
മൂവാറ്റുപുഴ പോലുള്ള അതിവേഗം വളരുന്ന പട്ടണത്തിലേക്ക് നന്മ പ്രോപ്പർട്ടീസ് അതിന്റെ എല്ലാ സുഖസൗകര്യങ്ങളോടും സൗന്ദര്യാത്മക സവിശേഷതകളോടും കൂടി പുത്തൻ പദ്ധതി കൊണ്ടുവന്നുവെന്നതാണ് പ്രൊജക്ടിന്റെ പ്രാധാന്യമെന്ന ് ഗ്രൂപ്പ്്് മീരാൻസ് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു. 162 അപ്പാർട്ട്് മെന്റിൽ 141 എണ്ണവും വിറ്റുപോയതായും അദ്ദേഹം പറഞ്ഞു.
15 മാസത്തെ റെക്കോർഡ് സമയത്തിനുള്ളിലാണ് പദ്ധതി പൂർത്തിയാക്കിയതെന്നു നന്മ പ്രോപർട്ടീസ് മാനേജിങ്ങ് ഡയറക്ടർ അഷീൻ പനക്കാട്ട് പറഞ്ഞു. വിപണിയിലെ ഉയർന്ന ഡിമാന്റിലും താങ്ങാനാവുന്ന വിലയാണ് ഇടാക്കുന്നത്. സ്വിമ്മിങ്പൂൾ, ജിംനേഷ്യം, കളിസ്ഥലം തുടങ്ങി സൗകര്വും മികച്ച നിലവാരവും പുലർത്തിയാണ് നിർമാണം എന്നും അഷീൻ പറഞ്ഞു.
യോഗത്തിൽ അപ്പാർട്ടുമെന്റുകളുടെ താക്കോൽദാന ചടങ്ങും നടത്തി. വൈസ് ചെയർമാൻ ഫിറോസ് മീരാൻ, ഡയറക്ടർ മുഹമ്മദ് ജുനൈദ് തുടങ്ങിയവർ സംബന്ധിച്ചു.
46 വർഷം പഴക്കമുള്ള ഗ്രൂപ്പ് മീരാന്റെ കീഴിൽ സുനിദ്ര മെട്രസ്സസ്, ഈസ്റ്റേൺ ട്രെഡ്സ്, ഈസ്റ്റ് ടീ, ജാക്ക്ഫ്രൂട്ട്365, വീ ട്രക്ക്, സ്‌കോർലൈൻ സ്പോർട്സ് എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ബ്രാൻഡുകളുടെ ഒരു നിര തന്നെ ഉൾപ്പെടുന്നു.