ഫുട്ബോൾ കളി കാണാൻ മൂവാറ്റുപുഴ ടൗൺഹാളിനു മുന്നിൽ ഒരുക്കിയിരിക്കുന്ന കൂറ്റൻ ലൈവ് സ്‌ക്രീൻ നഗരത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശമായിരിക്കുകയാണ്. ഇടുക്കിയുടെ പാർല്മെന്റ് അംഗമായ ഡീൻകുര്യാക്കോസ് പതിവായി ഇവിടെ കളി കാണാനെത്തുന്നു. നെഹൃപാർക്ക് അടക്കമുള്ള പ്രദേശത്തെ ഫുടട്ബോൾ പ്രേമികളും നാട്ടുകാരും ഉൾ്പ്പെടെ മറ്റു നൂറുകണക്കിനുപേരും കളികാണാനെത്തുന്നതോടെ ശ്രദ്ദേയമായിരിക്കുകയാണ് ഈ സജ്ജീകരണം. 100 ചതുരശ്ര അടി യുള്ള എൽ.ഇ.ഡി. സ്‌ക്രീനാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ശ്ബദ പ്രകാശ സംവിധാനത്തോടെയാണ് കളി കാണാം. വ്യത്യസ്ത ഫാനുകൾ ഒരിടത്ത്് ഒത്തുകൂടുന്നതിന്റെ ബഹളവും ആവേശവും, ടൗൺഹാൾ പരിസരത്തെ കൂടുതൽ ഉല്ലാസത്തിലാഴ്്ത്തിയിരിക്കുകയാണ്. പാതിരാത്രിയിലും കളികാണാനെത്തുന്നവർക്ക് ഇവിടെ കുറവില്ല.
എം.പി. രക്ഷാധികാരിയായിട്ടുള്ള മുവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബും, മുനിസിപ്പാലിറ്റിയും ചേർന്ന് പ്രശസ്തമായ ലൈവ് സ്ട്രീം രംഗത്ത് പ്രശസ്തമായ മാംഗോ മീഡിയയുടെ സഹകരണത്തോടെയാണ് ലൈവ് സ്‌ക്രീൻ സ്ഥാപിച്ചത്. കളികാണാനെത്തുന്നവർക്ക് ഇരിപ്പടം ഉൾപ്പെടെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
അഡ്വ.. ഡീൻ കുര്യാക്കോസ് എം.പിയാണ് പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചത്.
ചടങ്ങിൽ മാത്യുകുഴൽനാടൻ എംഎൽഎ, നഗരസഭാ ചെയർമാൻ പി.പി.എൽദോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ, മാംഗോ മീഡിയ എം.ഡി. ലിനു പൗലോസ് തുടങ്ങിയവർ സംബന്ധിച്ചു.
. മൂവാറ്റുപുഴ ഫിട്‌ബോൾ ക്ലബ്ബ് പ്രസിഡന്റ് ഹനീഫ രണ്ടാർ അദ്ധ്യക്ഷത വഹിച്ചു. ജലീൽ കുഴിപ്പിള്ളി സ്വാഗതം പറഞ്ഞു.