മേപ്പാടി: ദുരന്തത്തിൽ നിന്നും അത്ഭുകരമായി രക്ഷപ്പെട്ട സൽമാൻ തൻ്റെ പ്രിയപ്പെട്ട പൂച്ചയെ തേടുന്നു.
ഉരുൾപൊട്ടലിൻ്റെ രണ്ടാം ദിവസം സൈന്യം പാറക്കൂട്ടങ്ങളിൽ നിന്നും ചെളിയിൽ പൂണ്ട നിലയിൽ കണ്ടെത്തി കുളിപ്പിച്ച പൂച്ച തൻ്റെ പൂസി എന്ന ഓമനപൂച്ചയാണെന്ന് സൽമാൻ പറയുന്നു.
ദുരന്തത്തിൻ്റെ പകൽ ചുരൽ മല സ്കൂളിനടുത്ത് താമസിച്ചിരുന്ന കൂരിൽ മണ്ണിൽ ചേക്കുട്ടിയും ഭാര്യയും മക്കളും ചെറുമക്കളുമടക്കം നാലു പേരും സഹോദരൻ്റെ വീട്ടിലേക്ക് മാറിയതു കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. വീടടക്കം സർവതും ഇവർക്ക് നഷ്ടമായി. ദുരന്തത്തിൽ മാനസികമായി തകർന്ന കദീജ വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
പൂച്ചക്ക് ഭക്ഷണവും വെള്ളവും കൊടുത്ത് പിറ്റെ ദിവസം കൊണ്ടുപോകാമെന്ന് കരുതി പോയതായിരുന്നു. ആർത്തലച്ചു വന്ന പാറക്കൂട്ടങ്ങൾ എല്ലാം തകർത്തെറിയുകയായിരുന്നു.
സൈന്യം രക്ഷപ്പെടുത്തിയ പൂച്ച മൃഗസംരക്ഷണ വകുപ്പിൻ്റെ കീഴിലുണ്ടെന്ന് കരുതുന്നു. പല ദിവസങ്ങളായി സൽമാൻ ചൂരൽമലയിലെ തൻ്റെ വീട് നിന്ന സ്ഥലത്ത് പോയി പൂസിയെ തിരയാറുണ്ട്. പിന്നീട് സോഷ്യൽ മീഡിയകളിൽ വന്ന വീഡിയോയിൽ നിന്നാണ് അത് തൻ്റെ പൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്. പൂച്ച നഷ്ടപ്പെട്ടതു മുതൽ മേപ്പാടി ആശുപത്രിയിൽ കഴിയുന്ന സൽമാന് രാത്രിയിൽ ഉറക്കമില്ല.
സ