Thursday, December 26, 2024

Top 5 This Week

Related Posts

ദുരധികാരപ്രയോഗങ്ങളുടെ വിളയാട്ടുഭൂമിയാണ് ഇപ്പോൾ കേരളം : പ്രമോദ് പുഴങ്കര

പ്രിയ വർഗീസിന്റെ കണ്ണൂർ സർവ്വകലാശാല അധ്യാപക നിയമനം റദ്ദാക്കുന്ന ഹൈക്കോടതി വിധി അതിന്റെ മറ്റെല്ലാ സാങ്കേതികതകൾക്കുമപ്പുറം രാഷ്ട്രീയാധികാരവും അതിനൊപ്പമുള്ള സാമൂഹ്യവിലപേശൽ ശേഷിയും സിദ്ധിക്കുന്ന രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥ, ധനിക വിഭാഗങ്ങളും ചേർന്നൊരു പുത്തൻവർഗ്ഗം എങ്ങനെയാണ് കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ബോധത്തെ അതിസമർത്ഥമായി തങ്ങൾക്കുവേണ്ടി വളച്ചൊടിക്കുന്നത് എന്നതിലേക്കുള്ള കാഴ്ച കൂടിയാണെന്നു എഴുത്തുകാരനായ പ്രമോദ് പുഴങ്കര.

എങ്ങനെയാണോ തങ്ങൾക്ക് സ്വാധീനമുള്ള സർവ്വകലാശാലകളിൽ സംഘപരിവാറും കേന്ദ്ര സർക്കാരും തങ്ങൾക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നത് അതേ വഴിയുപയോഗിച്ചാണ് കേരളത്തിലെ സർക്കാരും രാഷ്ട്രീയ നേതൃത്വവും സർവ്വകലാശാലകളിൽ അധ്യാപക നിയമനം നടത്തുന്നത്. പ്രകടമായ നിയമലംഘനങ്ങൾ വരുന്ന ഒന്നോ രണ്ടോ കോടതി വഴി റദ്ദാക്കപ്പെട്ടാലായി എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പ്രമോദ് പുഴങ്കരയുടെ ഫേസ് ബുക്ക് പോസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles