Monday, January 27, 2025

Top 5 This Week

Related Posts

ദില്ലിയെ പ്രകമ്പനംകൊള്ളിച്ച് ഭാരത് ജോഡോ യാത്രയിൽ പതിനായിരങ്ങൾ പങ്കാളിയായി

ഭാരത് ജോഡോ യാത്ര രാജ്യ തലസ്ഥാനത്ത് പതിനായിരങ്ങൾ കണ്ണിചേർന്നു. കമൽ ഹാസൻ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും അണിചേർ്ന്നതോടെ ദില്ലിയിൽ പ്രവേശിച്ച യാത്ര ആവേശക്കൊടിമുടിയിലായി. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ്് ജാഥ ഹരിയാനയിൽ നിന്നാണ് രാജ്യ തലസ്ഥാനത്തേക്കു പ്രയാണം ആരംഭിച്ചത്.

ജയ്‌റാം ആശ്രം ചൗക്ക്, മധുര റോഡ്, ഷേർഷാ റോഡ്, ഇന്ത്യാഗേറ്റ്, പുരാന കില, ബഹദൂർഷാ റോഡ്, സഫ്ദർ റോഡ്, നേതാജി സുഭാഷ് മാർഗ്, അനഗപാൽ തമോർ, തുടങ്ങിയ നഗര ഹൃദയങ്ങളിലൂടെ കടന്നുപോയ യാത്രയിൽ സമൂഹത്തിന്റെ നാനാതുറയിൽനിന്നുള്ള ജനം ഒഴുകിയെത്തി. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മുദ്രാവാക്യം മുഴക്കിയും, മഹാത്മാ ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവർ അന്ത്യ വിശ്രമം കൊള്ളുന്ന രാജ്ഘട്ട്, ശക്തി സ്ഥൽ, വീർഭൂമി, ശാന്തിവനം എന്നിവിടങ്ങളിൽ പ്രവർത്തകർ പുഷ്പാഞ്ജലി അർപ്പിച്ചും തടിച്ചുകൂടിയ ജനം ഇന്ത്യയുടെ വീണ്ടെടുപ്പിനുള്ള കാഹളമാണ് മുഴക്കിയത്. മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസനും യാത്രയിൽ അണിചേർന്നത് ദേശീയ ശ്രദ്ദ ആകർഷിച്ചു. രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്ന ആ ഉൾവിളിയിൽനിന്നാണ് യാത്രയിൽ പങ്കാളിയായതെന്നു കമൽഹാസൻ പറഞ്ഞു.

ഭരണഘടന ആക്രമിക്കപ്പെട്ടാൽ താൻ തെരുവിൽ ഇറങ്ങുമെന്ന് കമൽഹാസൻ പറഞ്ഞു. രാജ്യം ഭരിക്കുന്നത് ആരാണ് എന്നത് തനിക്ക് വിഷയമല്ല. രാജ്യത്തിന് ഒരു പ്രതിസന്ധി ഉണ്ടായാൽ നമ്മളെല്ലാം ഒന്നാണ്. ഇന്ത്യക്കാരനായിട്ടാണ് താൻ ഇവിടെ നിൽക്കുന്നതെന്നും കമൽഹാസൻ പറഞ്ഞു.

യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ ബി.ജെ.പി ഹിന്ദു-മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി ചെങ്കോട്ടയിൽ സമാപന സമ്മേളനത്തിൽ പറഞ്ഞു . പള്ളിയും അമ്പലവും എല്ലാം ചേർന്നതാണ് ഹിന്ദുസ്ഥാൻ. മാധ്യമങ്ങൾക്കെതിരെയും രാഹുൽ ഗാന്ധി ശക്തമായി. പ്രതികരിച്ചു. . 24 മണിക്കൂറും ഹിന്ദു-മുസ്ലിം എന്ന് മാത്രമാണ് മാധ്യമങ്ങൾ പറയുന്നത്. എന്നാൽ എല്ലാവരും പരസ്പരം സ്നേഹിക്കുന്നതാണ് താൻ ഈ യാത്രയിൽ കണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles