Wednesday, December 25, 2024

Top 5 This Week

Related Posts

ദലിത് വിദ്യാർഥികളെ കൊണ്ട് നിർബന്ധിച്ച് കക്കൂസ് കഴിപ്പിച്ച സംഭവം പ്രധാന അധ്യാപിക തമിഴ്‌നാട്ടിൽ അറസ്റ്റിൽ

ദലിത് വിദ്യാർഥികളെ കൊണ്ട് നിർബന്ധിച്ച് കക്കൂസ് കഴിപ്പിച്ച സംഭവം പ്രധാന അധ്യാപിക തമിഴ്‌നാട്ടിൽ അറസ്റ്റിൽ. പെരുന്തുരൈ പാലക്കര പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്‌കൂളിലെ എച്ച്.എം. ഗീതാ റാണിയെയാണ് ഈറോഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷത്തോളം കക്കൂസ് കഴുകിപ്പിച്ചുവെന്നാണ് പരാതി.

ഒരു വിദ്യാർഥിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈറോഡ് സർക്കാർ മെഡിക്കൽ കോളജിൽ നവംബർ 21 നാണ് 10 വയസുകാരനെ പനി ബാധിച്ച് പ്രവേശിപ്പിച്ചിരുന്നു. തുടർന്ന്, രക്തസാമ്പിൾ പരിശോധിച്ചപ്പോൾ ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എങ്ങനെയാണ് ഡെങ്കിപ്പനി പിടിപെട്ടതെന്ന് അറിയാൻ ശ്രമിക്കുന്നതിനിടെ, നവംബർ 18ന് സ്‌കൂളിലെ ശൗചാലയം വൃത്തിയാക്കാൻ ആവശ്യപ്പെട്ടെന്നും അവിടുത്തെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കൊതുകുകടിയേറ്റെന്നും കുട്ടി തങ്ങളോട് പറഞ്ഞുവെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹെഡ്മിസ്ട്രസ് കുട്ടികളെ കൊണ്ട് സ്ഥിരം കക്കൂസ് കഴുകിക്കാറുണ്ടെന്ന് തെളിഞ്ഞത്.

സ്‌കൂൾ വളപ്പിനുള്ളിലെ രണ്ട് ശുചിമുറികൾ വൃത്തിയാക്കാനാണ് ദലിത് വിഭാഗത്തിൽപ്പെട്ട വിവിധ ക്ലാസുകളിലെ ആറ് വിദ്യാർഥികളെ ഉനിയോഗിച്ചത്. ആ അവയിലൊന്ന് വിദ്യാർഥികൾ ഉപയോഗിക്കുന്നതും മറ്റൊന്ന് അധ്യാപകരുടേതുമായിരുന്നു.

സംഭവം പുറത്തായതോടെ രക്ഷിതാക്കൾ ചൈൽഡ് ലൈൻ നമ്പറായ 1098-ൽ വിളിച്ച് ഈറോഡ് ചൈൽഡ് വെൽഫെയർ യൂണിറ്റിൽ പരാതി നൽകി. ജില്ല വിദ്യാഭ്യാസ ഓഫീസർ ദേവിചന്ദ്രയും ഡെപ്യൂട്ടി എഡ്യൂക്കേഷണൽ ഓഫീസർ ധനബാക്കിയവും നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് തെളിഞ്ഞു. അന്വേഷണത്തോട് സഹകരിക്കാത്ത പ്രധാനാധ്യാപിക ഗീതാ റാണിയെ പിന്നീട് സസ്പെൻഡ് ചെയ്തിരുന്നു.

ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 മൂന്ന് വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles