Tuesday, December 24, 2024

Top 5 This Week

Related Posts

ദക്ഷിണകൊറിയൻ മോഹങ്ങൾക്കുമേൽ കാനറിക്കൂട്ടം പറന്നുയർന്നു

ദക്ഷിണകൊറിയയെ പരാജയപ്പെടുത്തി ബ്രസീൽ ക്വാർട്ടറിൽ. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു കാനറികളുടെ വിജയം.
നെയ്മർ, റിച്ചാർളിസൺ, വിനീഷ്യസ് ജൂനിയർ, പാക്വറ്റ എന്നിവർ ബ്രസീലിനായി ഗോൾ നേടി. സ്യൂങ് ഹോ കൊറിയയുടെ ആശ്വാസ ഗോൾ നേടി.കാമറൂണിനു മുന്നിൽ തോറ്റ ബ്രസീൽ പരീക്ഷണങ്ങൾക്കു നില്ക്കാതെ മുൻനിര താരങ്ങളെ പൂർണമായും ഇറക്കിയാണ് കൊറിയയെ നിലം തൊടീക്കാതെ തകർത്തത്. ആദ്യ കളിയിൽ പരിക്കുമായി പുറത്തിരുന്ന നെയ്മർ, . റിച്ചാർലിസൺ, റഫീഞ്ഞ- നെയ്മർ- വിനീഷ്യസ് ജൂനിയർ കാസമിറോ എല്ലാവരും കളത്തിലിറങ്ങിയതോടെ ആരാധകരുടെ ലോകകപ്പ് പ്രതീക്ഷ ഉയർത്തുന്ന പോരാട്ടമാണ് കണ്ടത്.
ഏഴാം മിനിറ്റിൽ ആദ്യ ഗോൾ വീണു. വലതുവിങ്ങിൽനിന്ന് റഫീഞ്ഞ മറിച്ചുനൽകിയ പന്ത് കാലിൽ കിട്ടിയ് വിനീഷ്യസ് ജൂനിയർക്ക്. തന്റെ മുന്നിലുള്ള അഞ്ചു കൊറിയക്കാർക്ക് മുകളിലൂടെ വലയിലെത്തിച്ചു.

നാലു മിനിറിനിടെ വീണ്ടും ഗോൾ. റിച്ചാർളിസണെ ബോക്‌സിനുള്ളിൽ ബൂട്ടുകൊണ്ട് തൊഴിച്ചതിന് ലഭിച്ച പെനാൽറ്റി നെയ്മർ വലയിലെത്തിക്കുകയായിരുന്നു.10 മിനിറ്റു കഴിഞ്ഞ് വീണ്ടും പാക്വേറ്റയുടെ ഗോൾ.
29 ാം മിനിറ്റിൽ റിചാർലിസിന്റെ ഗോൾ. അങ്ങനെ കാനറിപ്പട കൊറിയൻ മോഹങ്ങൾ ഒന്നൊന്നായി തകർത്തു.
ആവനാഴിയിലെ അവസാനത്തെ അടവുകൾ പയറ്റിയിട്ടും കൊറിയൻ ടീമിന് ബ്രസീൽ പ്രതിരോധം മറികടക്കാനായില്ല. 77-ാം മിനിറ്റിൽ പകരക്കാരൻ സ്യൂങ് ഹോ 30 വാര അകലെ നിന്നു പായിച്ച ഷോട്ട്
മാത്രമാണ് ബ്രസീൽ വലകുലുക്കിയത്്്. ഒരേ താളമായി അണിനിരന്നാൽ ഗോൾകൊണ്ട് സാംബനനൃത്തമാടുമെന്ന് ഉറപ്പിക്കുന്നതായിരുന്നു ബ്രസീൽ മുന്നേറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles